ഡിജിപിക്ക് നൽകിയ ഗാര്‍ഡ് ഓഫ് ഓണറില്‍ പിഴവുവരുത്തിയ ഉദ്യോഗസ്ഥനെതിരേ നടപടി

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡോ. ​ഷേ​യ്ക്ക് ദ​ർ​ബേ​ഷ് സാ​ഹി​ബി​ന് ന​ല്‍​കി​യ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​റി​ല്‍ പി​ഴ​വു​വ​രു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി. കെ​എ​പി 5ബി ​ബ​റ്റാ​ലി​യ​നി​ലെ അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡന്‍റ് എ. ​ഗി​രീ​ഷ് കു​മാ​റി​നെ ഒ​രാ​ഴ്ച​ത്തെ നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​ന​ത്തി​ന​യ​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മു​ട്ടി​ക്കു​ള​ങ്ങ​ര​യി​ലു​ള്ള കെ​എ​പി ബ​റ്റാ​ലി​യ​നി​ലാ​ണ് പ​രി​ശീ​ല​നം. സെ​റി​മോ​ണി​യ​ല്‍ പ​രേ​ഡ്, ഗാ​ര്‍​ഡ് ഡ്യൂ​ട്ടി എ​ന്നി​വ​യി​ലാ​ണ് നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​നം. അ​സി​റ്റ​ന്‍റ് ക​മാ​ന്‍​​ഡന്‍റ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ആ​കും പ​രി​ശീ​ല​നം. ജൂ​ലൈ 12 വ​രെ​യാ​ണ് നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​ന കാ​ല​യ​ള​വ്.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കാ​നെ​ത്തി​യ ഷേ​യ്ക്ക് ദ​ർ​ബേ​ഷ് സാ​ഹി​ബി​ന് ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റി​ലാ​ണ് പി​ഴ​വു സം​ഭ​വി​ച്ച​ത്. പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി സേ​നാം​ഗ​ങ്ങ​ൾ​ക്ക് അ​ഭി​മു​ഖ​മാ​യി നി​ന്ന പോ​ലീ​സ് മേ​ധാ​വി​ക്ക് സ​ല്യൂ​ട്ട് ന​ൽ​കു​ന്ന​തി​നു​ള​ള ക​മാ​ൻ​ഡാ​ണ് തെ​റ്റി​യ​ത്.

അ​റ്റ​ൻ​ഷ​ൻ പൊ​സി​ഷ​നി​ൽ നി​ന്ന അം​ഗ​ങ്ങ​ളോ​ട് ക​മാ​ൻ​ഡ് ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ണ്ടും അ​റ്റ​ൻ​ഷ​നി​ൽ നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ​രേ​ഡി​ൽ പ​ങ്കേ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യ​മാ​യി.

ചി​ല​ർ അ​റ്റ​ൻ​ഷ​നി​ൽ തു​ട​ർ​ന്ന​പ്പോ​ൾ മ​റ്റു​ചി​ല​ർ സ​ല്യൂ​ട്ട് ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തോ​ക്ക് ഉ​യ​ർ​ത്തി. എ​ന്നാ​ൽ ഇ​തു ഗൗ​നി​ക്കാ​തെ പോ​ലീ​സ് മേ​ധാ​വി തി​രി​ച്ചു സ​ല്യൂ​ട്ട് ന​ൽ​കി ചു​മ​ത​ല​യേ​ൽ​ക്കാ​നാ​യി ഓ​ഫീ​സി​ലേ​ക്ക് പോ​യി.

LEAVE A REPLY

Please enter your comment!
Please enter your name here