അഭിമാനം ആകാശത്തോളം പറന്നുയർന്ന് ചന്ദ്രയാൻ-3,’2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയും’: പ്രധാനമന്ത്രി

0

രാജ്യത്തിൻറെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് LVM 3 വിക്ഷേപിച്ചു. പേടകം ചന്ദ്രനിലെത്തുക ഒരുമാസത്തെ സഞ്ചാരത്തിന് ശേഷം ഓഗസ്റ്റ് 23 നാണ്. ഇന്ത്യൻ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ട്വിറ്ററിലൂടെയാണ് ചന്ദ്രയാൻ -3ന് അദ്ദേഹം ആശംസകൾ നേർന്നത്. ഇന്ന് രാജ്യത്തിന്റെ മുന്നാമത്തെ ചാന്ദ്രദൗത്യം അതിന്റെ യാത്ര ആരംഭിക്കുമെന്നും രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളം ദൗത്യം വഹിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here