സി ബി എസ് ഇ: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

0

ന്യൂഡല്‍ഹി : സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 10 വരെയായിരിക്കും പൊതു പരീക്ഷ. മുഴുവന്‍ പരീക്ഷകളും 55 ദിവസങ്ങള്‍ക്കിടയിലായി ക്രമീകരിക്കും.

ദേശീയ വിദ്യാഭ്യാസ നയത്തിലെ മാര്‍ഗനിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല. ഈ വര്‍ഷം സി ബി എസ് ഇക്ക് പത്താം ക്ലാസില്‍ പൊതുപരീക്ഷ ഉണ്ടാകും. 2020ലെ വിദ്യാഭ്യാസ നയത്തില്‍ പത്താം ക്ലാസിലെ പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ മാത്രം പൊതുപരീക്ഷ നടപ്പാക്കിയാല്‍ മതിയെന്നായിരുന്നു നേരത്തെയുള്ള മാര്‍ഗനിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here