ഉമ്മൻചാണ്ടി അനുസ്മരണം; മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനെടുത്ത മൈക്ക് കേസ് അവസാനിപ്പിച്ചു

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനെടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാറല്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ആള്‍തിരക്കിനിടയില്‍ വയര്‍ വലിഞ്ഞ് ശബ്ദം കൂടിയതാവാം ഹൗളിങിന് കാരണമെന്നും തുടര്‍നടപടികള്‍ക്ക് സാധ്യതകളില്ലെന്നും കന്റോണ്‍മെന്റ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് മൈക്കിന്റെ ശബ്ദം ഉയർന്നത്. സാങ്കേതിക പിഴവെന്നാണ് വിലയിരുത്തൽ. കേസിൽ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. സദസ്സിൽ നിന്ന് മുദ്രാവാക്യം വിളി ഉയർന്നതും അതേസമയം തന്നെ മൈക്കിന്റെ ശബ്ദം ഉയർന്നതും സംശയത്തിന് ഇട നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here