രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും സ്വതന്ത്രയും കൂറുമാറി; 3 ബിജെപി അംഗങ്ങൾ വിട്ടു നിന്നു; ചങ്ങനാശേരി നഗരസഭയും യുഡിഎഫിന് നഷ്ടമായി

0

കോട്ടയം: ചങ്ങനാശേരി നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അധ്യക്ഷ സന്ധ്യാ മനോജിനും യുഡിഎഫ് ഭരണസമിതിക്കുമെതിരെയാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ചു. യുഡിഎഫ് അംഗങ്ങൾ കൗൺസിലിൽ പങ്കെടുത്തില്ല. മൂന്ന് ബിജെപി അംഗങ്ങൾ വിട്ടുനിന്നു.

മൂന്നൂ കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതും മൂന്ന് ബിജെപി അംഗങ്ങൾ വിട്ടു നിന്നതും യുഡിഎഫിന് തിരിച്ചടിയായി. വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33 -ാം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ്, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായ സ്വതന്ത്ര അംഗം ബീനാ ജോബി തൂമ്പൂങ്കലുമാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.

Leave a Reply