ജെ.ഡി.എസ് കേരള ഘടകം ബി.ജെ.പിയോടൊപ്പം പോകില്ല -മന്ത്രി കെ. കൃഷ്ണൻകുട്ടി
‘ബി.ജെ.പിയുടെ നയങ്ങളെ എതിർക്കുന്ന നിലപാട് തുടരും. ദേശീയ നേതൃത്വം ബി.ജെ.പിയോട് സന്ധിചെയ്താൽ കേരള ഘടകം ഒപ്പമുണ്ടാകില്ല’

0

തിരുവനന്തപുരം: ജെ.ഡി.എസ് കേരള ഘടകം ബി.ജെ.പിയോടൊപ്പം പോകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ബി.ജെ.പിയുടെ നയങ്ങളെ എതിർക്കുന്ന നിലപാട് തുടരും. ദേശീയ നേതൃത്വം ബി.ജെ.പിയോട് സന്ധിചെയ്താൽ കേരള ഘടകം ഒപ്പമുണ്ടാകില്ല.
ബി.ജെ.പിക്കെതിരായിട്ടാണ് ജെ.ഡി.എസ് മത്സരിച്ചത്. അവരുടെ എല്ലാ നയങ്ങളെയും എതിർത്തുകൊണ്ടാണ് നിൽക്കുന്നത്. ദേശീയ അധ്യക്ഷൻ മറിച്ചൊരു നിലപാട് എടുത്താലും അതിനോട് യോജിക്കാനാകില്ല. ബി.ജെ.പിയുടെ ഏക സിവിൽ കോഡിനെതിരെ ഉൾപ്പെടെ ശക്തമായ നിലപാടാണ് ഞങ്ങൾ കൈക്കൊള്ളുന്നത്. കേരള ഘടകം ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കും -മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് ജെ.​ഡി.എ​സ് ബി.ജെ.പിക്കൊപ്പം ചേരാനുള്ള നീക്കം തുടരുന്നതിനിടെയാണ് കേരള ഘടകം നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പി നേതൃത്വവുമായി ചർച്ചകൾക്കായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ഡൽഹിയിലേക്ക് പോയിരിക്കുകയാണ്.

ബി.​ജെ.​പി​ക്കും കോ​ൺ​ഗ്ര​സി​നു​മെ​തി​രെ നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്ന​ായിരുന്നു ക​ഴി​ഞ്ഞ മാ​സം ബം​ഗ​ളൂ​രു​വി​ൽ ചേ​ർ​ന്ന ജെ.​ഡി-.എ​സ് ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി തീ​രു​മാ​നം. ദേ​വ​ഗൗ​ഡ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കു​മാ​ര​സ്വാ​മി അ​തി​നെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എന്നാൽ, കർണാടകയിലെ സവിശേഷ സാഹചര്യത്തിലാണ് കു​മാ​ര​സ്വാ​മി​യു​ടെ മ​നം​മാ​റ്റം.

LEAVE A REPLY

Please enter your comment!
Please enter your name here