ഒമാനിലെ യുവ കവയിത്രി ഹിലാല അൽ ഹമദാനി അന്തരിച്ചു

0

ഒമാനിലെ യുവ കവയിത്രി ഹിലാല അൽ ഹമദാനി അന്തരിച്ചു. മൂന്ന് ദിവസം മുമ്പ് ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഹിലാല അൽ ഹമദാനി പക്ഷാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെ അന്തരിച്ചതായി ഗൾഫ് ടുഡേ ഉൾപ്പെടെയുള്ള ഒമാനി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്‌ നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ അനുശോചന സന്ദേശവുമായി എത്തുകയും ചെയ്തു. സുൽത്താനേറ്റിലെ റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ് ഹിലാല.

മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിന് ശേഷമാണ് പക്ഷാഘാതം ഉണ്ടായത്. ഹിലാലയുടെ അപ്രതീക്ഷിത വിയോഗ വാർത്ത നിരവധി കവിതാസ്വാദകരെയും മറ്റും സങ്കടത്തിലാഴ്ത്തി.2007-ലെ “മില്യൺസ് പൊയറ്റ്” പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിൽ പങ്കെടുത്ത ആദ്യത്തെ ഖലീജി കവയിത്രിയാണ് ഹിലാല.

LEAVE A REPLY

Please enter your comment!
Please enter your name here