വനം മേധാവി അടക്കം അഞ്ച് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർ ഇന്ന് വിരമിക്കും; ഗംഗാ സിങ് പുതിയ വനം മേധാവി

0


തിരുവനന്തപുരം: വനം മേധാവി അടക്കം അഞ്ച് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർ (പിസിസിഎഫ്) ഇന്നു വിരമിക്കും. വനം മേധാവി ബെന്നിച്ചൻ തോമസ്, പ്രമോദ്കുമാർ പഥക്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ്, ഇ.പ്രദീപ്കുമാർ എന്നിവരാണു വിരമിക്കുന്നത്. പുതിയ വനം മേധാവിയായി ഗംഗാ സിങ് ഇന്നു ചുമതലയേൽക്കും.

പ്രമോദ്കുമാർ കേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ സ്‌പെഷൽ സെക്രട്ടറിയായി ഡപ്യൂട്ടേഷനിൽ പ്രവർത്തിച്ചു വരികയായിരുന്നു. സാമൂഹിക വനവൽക്കരണത്തിന്റെ ചുമതലയാണു പ്രദീപ് കുമാറിന്. വനം വകുപ്പ് ആസ്ഥാനത്ത് റീബിൽഡ് കേരള ഡവലപ്‌മെന്റ് പ്രോഗ്രാം സ്‌പെഷൽ ഓഫിസറാണു പ്രകൃതി ശ്രീവാസ്തവ. ആസ്ഥാനത്തു ഫോറസ്റ്റ് മാനേജ്‌മെന്റിന്റെ ചുമതലയാണു നോയൽ തോമസിന്. വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് ഇന്ന് ഉച്ചയ്ക്ക് 2.30നു വനം വകുപ്പ് ആസ്ഥാനത്ത് നടക്കും.

നിലവിൽ അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ എൽ.ചന്ദ്രശേഖർ, പി.പുകഴേന്തി, രാജേഷ് രവീന്ദ്രൻ, പ്രമോദ് ജി.കൃഷ്ണൻ എന്നിവരെ വൈകാതെ പിസിസിഎഫ് തസ്തികയിലേക്ക് ഉയർത്തിയേക്കും.

Leave a Reply