ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ ഭീഷ്‌മാചാര്യന്റെ ജീവിതരേഖ

0

1943: ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ടുവള്ളക്കാലിൽ കെ.ഒ.ചാണ്ടി ബേബി ചാണ്ടി ദമ്പതിമാരുടെ മൂന്നു മക്കളിൽ രണ്ടാമനായി ജനനം.
1958: കെ.എസ്.യുവിന്റെ ഒരണ സമരത്തിലൂടെ രാഷ്ട്രീയ വഴിയിലേക്ക്. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂൾ യൂണിറ്റ് സെക്രട്ടറി.
1965: കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി.

1967: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്.
1969: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്.
1970: പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക്.
1971: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി.
1977: സംസ്ഥാന തൊഴിൽമന്ത്രി. തൊഴിലില്ലായ്‌മ വേതനം നടപ്പാക്കുന്നു.
1981: കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി. യൂണിഫോം പരിഷ്‌കാരത്തിലൂടെ പൊലീസ് വേഷം നിക്കറിൽ നിന്ന് പാന്റ്‌സിലേക്ക്.
1982: ഐക്യജനാധിപത്യമുന്നണി കൺവീനർ
1991: സംസ്ഥാന ധനകാര്യമന്ത്രി.
1994: കരുണാകരൻ മന്ത്രിസഭയിൽ നിന്നുള്ള രാജി.
1995: നിയമസഭാ പ്രവേശത്തിന്റെ രജതജൂബിലി.
2001: ഐക്യജനാധിപത്യമുന്നണി കൺവീനറായി രണ്ടാം തവണ. മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരം.
2004: ഓഗസ്റ്റ് 30ന് മുഖ്യമന്ത്രിയായി രണ്ടാമൂഴം.
2005: മുഖ്യമന്ത്രിയായിരിക്കേ മേയ് 23ന് ഉദ്യോഗസ്ഥർക്കൊപ്പം വനത്തിലൂടെ നടന്ന് മറയൂർ കമ്പക്കല്ലിലെ 1,040 കോടിയുടെ കഞ്ചാവുകൃഷി നശിപ്പിക്കാൻ നേരിട്ടെത്തി.
2006: സ്വിറ്റ്സർലൻഡിലെ ദാവോസിൽ വെച്ച് മഞ്ഞുപാളിയിൽ തെന്നിവീണ് ഇടുപ്പെല്ലിന് പരിക്ക്.
2013: ഒക്ടോബർ 27ന് മുഖ്യമന്ത്രിക്ക് നേരേ കണ്ണൂരിൽ വച്ചുണ്ടായ കല്ലേറിൽ പരിക്കേറ്റു.
2013: ജനസമ്പർക്ക പരിപാടിക്ക് യു.എൻ. അവാർഡ്.
2006: പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2018: കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി.
2020: നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി വർഷം.2023: അന്ത്യം
കുടുംബം
ഭാര്യ: മറിയാമ്മ ഉമ്മൻ
മക്കൾ: മറിയ, അച്ചു, ചാണ്ടി ഉമ്മൻ
സഹോദരങ്ങൾ: വത്സമ്മ, അലക്‌സ് വി.ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here