ചെറിയ ഇടവേളയ്‌ക്കു ശേഷം വീണ്ടും മഴ തിരിച്ചു വരുന്നു

0

ചെറിയ ഇടവേളയ്‌ക്കു ശേഷം വീണ്ടും മഴ തിരിച്ചു വരുന്നു. സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു. ഇതേതുടര്‍ന്ന്‌ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ യെലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.
കേരള- കര്‍ണാടക തീരങ്ങള്‍, ലക്ഷദ്വീപ്‌ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ വെള്ളി വരെ മത്സ്യബന്ധനത്തിന്‌ പോകാന്‍ പാടില്ല.

യെലോ അലര്‍ട്ട്‌

ഇന്ന്‌: ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്‌
നാളെ: ഇടുക്കി, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here