വാക്കു തര്‍ക്കം: ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു, പ്രതി പിടിയില്‍

0

ചവറ: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടകര ദളവാപുരം മഠത്തില്‍ വീട്ടില്‍ അനൂപി (31)നെ ആണ് അറസ്റ്റ് ചെയ്തത്.
ചവറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.നീണ്ടകര ജംഗ്ഷനില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

പരിസരവാസിയും ഓട്ടോ ഡ്രൈവറുമായ നീണ്ടകര സെന്‍റ് ജോസഫ് മന്ദിരത്തില്‍ മൈക്കിളിന്‍റെ വയറിനും കാലിനുമാണ് കുത്തേറ്റത്. ദേശീയപാതയില്‍ കാറും അനൂപ് ഓടിച്ചുവന്ന ഇരുചക്ര വാഹനവും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ പരിസരവാസിയായ മൈക്കിള്‍ ഇടപെട്ടു.

ഇതില്‍ ദേഷ്യപ്പെട്ട് അനൂപ് കത്തികൊണ്ട് മൈക്കിളിന്‍റെ വയറ്റിലും വലതുകാലിന്‍റെ തുടയിലും കുത്തി മാരകമായി പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തില്‍ അനൂപിന്‍റെ മുഖത്തും പരിക്കേറ്റിട്ടുണ്ട്.സ്ഥലത്തെത്തിയ പൊലീസ് ആണ് അനൂപിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന്, ചികിത്സയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി. മൈക്കിളിനെ സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here