സംസ്‌ഥാനത്ത്‌ വരും ദിവസങ്ങളില്‍ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത

0

സംസ്‌ഥാനത്ത്‌ വരും ദിവസങ്ങളില്‍ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌.
ഇന്നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 22 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു. കേരള – കര്‍ണാടക-ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. 22 വരെ കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ്‌ പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില സാഹചര്യങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്‌തമായ കാറ്റിനു സാധ്യതയുണ്ട്‌.
ഇന്നു തമിഴ്‌നാട്‌ തീരം, ആന്ധ്രാപ്രദേശ്‌ തീരം, ശ്രീലങ്കന്‍ തീരത്തോട്‌ ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ – തെക്ക്‌ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്‌തമായ കാറ്റിന്‌ സാധ്യതയുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here