കണ്ണൂരില്‍ ബാലനെ തെരുവുനായ കടിച്ചുകൊന്ന നിലയില്‍

0


കണ്ണൂര്‍: മുഴുപ്പിലങ്ങാട്ട്‌ സംസാരശേഷിയില്ലാത്ത ബാലനെ തെരുവുനായ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട്‌ മുഴുപ്പിലങ്ങാട്‌ കെട്ടിനകം പള്ളിക്കു സമീപത്താണ്‌ കെട്ടിനകം സ്വദേശി നിഹാല്‍ നൗഷാദ്‌ (11) നെ തെരുവുനായ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയത്‌.
ഇന്നലെ വൈകിട്ട്‌ അഞ്ചുമണി മുതല്‍ കുട്ടിയെ കാണാതായിരുന്നു. പോലീസില്‍ വിവരമറിയിച്ചിരുന്നു. തെരഞ്ഞു ചെന്ന നാട്ടുകാരാണ്‌ വീടിന്‌ അരകിലോമീറ്റര്‍ അകലെ നിഹാലിനെ തെരുവുനായ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്‌.
പട്ടിയെ കണ്ട്‌ ഭയന്ന കുട്ടി ഓടി പള്ളിവളപ്പില്‍ കയറിയെന്നാണ്‌ കരുതുന്നത്‌. സംസാരശേഷിയില്ലാതിരുന്നതിനാല്‍ ഒച്ചയുണ്ടാക്കി ആളെകൂട്ടാനായില്ലെന്നും രക്ഷപ്പെടാനായില്ലെന്നും പോലീസ്‌ സൂചിപ്പിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നിഹാല്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here