തിരുവനന്തപുരത്ത്‌ ഡോക്‌ടര്‍ക്ക്‌ സഹോദരങ്ങളുടെ മര്‍ദനം , പോലീസിനുനേരെയും അക്രമം

0


തിരുവനന്തപുരം: മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന്‌ അറസ്‌റ്റിലായ പ്രതിയും സഹോദരനും വൈദ്യപരിശോധനയ്‌ക്കിടെ ഡോക്‌ടറെ മര്‍ദിച്ചു. തിരുവനന്തപുരം ഫോര്‍ട്ട്‌ ഗവ. ആശുപത്രിയിലാണ്‌ സംഭവം. അക്രമം തടയാന്‍ ശ്രമിച്ച എസ്‌.ഐയുടെ വിരല്‍ തിരിച്ചൊടിച്ചു. ആശുപത്രി ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളും സഹോദരങ്ങളുമായ നേമം പാപ്പനംകോട്‌ സ്വദേശികളായ വിവേക്‌ (33), വിഷ്‌ണു(30) എന്നിവരെ ഫോര്‍ട്ട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംഭവത്തെപ്പറ്റി പോലീസ്‌ പറയുന്നതിങ്ങനെ:
മദ്യപിച്ച്‌ പൊതുസ്‌ഥലത്ത്‌ ബഹളമുണ്ടാക്കിയതിന്‌ വിവേകിനെ ശനിയാഴ്‌ച രാത്രി തമ്പാനൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇയാളെ തമ്പാനൂര്‍ എസ്‌.ഐ. സജികുമാറും സംഘവും വൈദ്യപരിശോധനയ്‌ക്കായി ഗവ. ഫോര്‍ട്ട്‌ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ്‌ വിവേകിന്റെ സഹോദരന്‍ വിഷ്‌ണുവും ആശുപത്രിയിലെത്തി. വൈദ്യപരിശോധനയ്‌ക്കിടെ ആശുപത്രി ജീവനക്കാരും പോലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട വിവേക്‌ ഡോക്‌ടറുടെ കൈവശമുണ്ടായിരുന്ന സെ്‌റ്റതസ്‌ കോപ്പ്‌ പിടിച്ചുവാങ്ങി നിലത്തടിച്ചു. രക്‌തസമ്മര്‍ദം പരിശോധിക്കുന്നതിനുള്ള ബി.പി. അപ്പാരറ്റസ്‌ ജനലില്‍ അടിച്ച്‌ ജനല്‍ തകര്‍ത്തു. അക്രമം തടയാന്‍ എസ്‌.ഐ. സജികുമാറും ഒപ്പമുണ്ടായിരുന്ന പോലീസുകാരും ശ്രമിച്ചതോടെ വിഷ്‌ണുവും വിവേകും ചേര്‍ന്ന്‌ പോലീസിനെ ആക്രമിക്കുകയായിരുന്നു.
ഇതോടെ ഫോര്‍ട്ട്‌ സ്‌റ്റേഷനില്‍നിന്ന്‌ കൂടുതല്‍ പോലീസുകാര്‍ സ്‌ഥലത്തെത്തി ഇരുവരെയും ബലംപ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. ആശുപത്രി സംരക്ഷണ നിയമം, പൊതുമുതല്‍ നശീകരണം, ഡ്യൂട്ടി തസപ്പെടുത്തല്‍, പോലീസുകാരെ െൈകെയേറ്റം ചെയ്യല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം ഇരുവര്‍ക്കുമെതിരേ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here