ജമ്മു കാശ്മീരിൽ ബസ് അപകടം

0

ജമ്മു കാശ്മീരിൽ ബസ് അപകടം. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഛജ്ജാർ കോട്ലി പാലത്തിൽനിന്നു ബസ് മറിഞ്ഞു വൈഷ്‌ണോദേവി തീർത്ഥാടകരായ 10 പേർ മരിച്ചു. അപകടത്തിൽ 57 പേർക്കു പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. മരിച്ചവരിലേറെയും ബിഹാർ സ്വദേശികളാണ്.

അമൃത്സറിൽനിന്നു കത്രയിലേക്കു പോകുമ്പോൾ രാവിലെ 7നാണ് അപകടം. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചുമറിയുകയായിരുന്നു. വൈഷ്‌ണോദേവി തീർത്ഥാടനത്തിന്റെ ബേസ് ക്യാംപാണു കത്ര. അപകടസ്ഥലത്തുനിന്നു 2 കിലോമീറ്റർ മുൻപ് ഇടത്തേക്കു തിരിയേണ്ടതായിരുന്നു എന്നും ഡ്രൈവർക്കു വഴിതെറ്റിയതാകാമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here