തമിഴ്നാട് വനമേഖലയിലേക്കു കടന്ന അരിക്കൊമ്പൻ തിരികെ വീണ്ടും കേരളത്തിലെ വനമേഖലയിലേക്ക്

0

തമിഴ്നാട് വനമേഖലയിലേക്കു കടന്ന അരിക്കൊമ്പൻ തിരികെ വീണ്ടും കേരളത്തിലെ വനമേഖലയിലേക്ക് മടങ്ങുന്നുവെന്നു സൂചന. തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് ഒടുവിൽ ലഭിക്കുന്ന സിഗ്നിൽ തമിഴ്നാട് മേഖലയിലെ വണ്ണാത്തിപാറയിൽ നിന്നുള്ളതാണ്. ഇത് പെരിയാർ വന്യജീവി സങ്കേതത്തിൽ അരിക്കാമ്പനെ തുറന്നുവിട്ട സ്ഥലത്ത് നിന്നും 10 കിലോമീറ്റർ അകലെയാണ്. ഇതാണ് കേരളത്തിലെ വനമേഖലയിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുകയാണെന്ന സംശയമുണ്ടാക്കുന്നത്.

പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കഴിഞ്ഞ ദിവസം, തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റർ അകലെയായിരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. മരുന്നുചേർത്ത വെള്ളം വച്ച വീപ്പകളിൽ രണ്ടെണ്ണം മറിച്ചിട്ടിരുന്നു.

ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെ ഞായറാഴ്ച പുലർച്ചെയോടെയാണ് പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here