ഒരിടവേളയ്ക്ക് ശേഷം വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം; അഞ്ചു വയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

ഒരിടവേളയ്ക്ക് ശേഷം വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം. പന്നിമേട് എസ്റ്റേറ്റിൽ പട്ടാപ്പകൽ പുലിയുടെ ആക്രമണത്തിൽനിന്നും അഞ്ചു വയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫാക്ടറി ഡിവിഷനിൽ തോട്ടംതൊഴിലാളിയായ അസം സ്വദേശി പവിയമഹിയുടെയും ഗീതാദേവിയുടെയും മകൻ ആകാശ് ആണ് പുലിയുടെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഞായറാഴ്ച രാവിലെ എട്ടരയോടെ കുട്ടി താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മുറ്റത്താണ് സംഭവം. കളിച്ചുകൊണ്ടുനിന്ന കുട്ടിയെ തേയിലത്തോട്ടത്തിൽ പതുങ്ങിനിന്ന പുലി ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് തൊഴിലാളികളും വീട്ടിലുണ്ടായിരുന്നവരും ബഹളംവെച്ചപ്പോൾ പുലി കുട്ടിയെ ഉപേക്ഷിച്ച് ഓടി തേയിലത്തോട്ടത്തിൽ മറഞ്ഞു. വലതുകൈയ്ക്ക് പരിക്കേറ്റ കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

പുലിയുടെ ആക്രമണം വ്യാപകമായിരുന്ന വാൽപ്പാറ മേഖലയിൽ ഒരു ഇടവേളയ്ക്കുശേഷം പകൽ പുലിയെത്തിയത് നാട്ടുകാരെയും തൊഴിലാളികളെയും പരിഭ്രാന്തരാക്കിയിട്ടുണ്ട്. വനപാലകരും നാട്ടുകാരും ഈ മേഖലയിൽ തേയിലത്തോട്ടത്തിൽ തിരച്ചിൽ നടത്തിയിരുന്നു. പ്രദേശത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here