എന്റെ ചികിത്സയ്ക്കായി അച്ഛന്‍ രക്തം വിറ്റു പക്ഷേ… പിതാവിന്റെ ആത്മഹത്യയെക്കുറിച്ച് പെണ്‍കുട്ടി

0


ഭോപ്പാല്‍: മധ്യപ്രദേശിലെ സത്നയില്‍ ഒരാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. അഞ്ച് വര്‍ഷം മുമ്പ് അപകടത്തില്‍ പെട്ട് നടക്കാന്‍ പോലും വയ്യാത്ത മകളുടെ ചികില്‍സാ ചെലവ് താങ്ങാനാവാതെ വിഷമിക്കുകയായിരുന്നെന്ന് കുടുംബം പറഞ്ഞു.

തന്റെ ചികില്‍സാ ചെലവിനും കുടുംബത്തെ സാമ്പത്തികമായി നിലനിറുത്തുന്നതിനുമായി അച്ഛന്‍ പ്രമോദ് തന്റെ വീടും കടയും വിറ്റുവെന്ന് അനുഷ്‌ക ഗുപ്ത പറഞ്ഞു. റോഡപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ അനുഷ്‌ക അന്നുമുതല്‍ കിടപ്പിലാണ്.

ഗ്യാസ് സിലിണ്ടറും ഭക്ഷണവും വാങ്ങാന്‍ പ്രമോദും രക്തം ദാനം ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു.രക്തം വിറ്റ് പണം സമ്പാദിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് അച്ഛന്‍ രോഗബാധിതനായതെന്നും അനുഷ്‌ക പറയുന്നു.

17 വയസ്സുകാരിയായ അനുഷ്‌ക പഠനത്തില്‍ മിടുക്കിയാണ്. അപകടംസംഭവിച്ച് കിടപ്പിലായപ്പോള്‍ ഒരു എഴുത്തുകാരന്റെ സഹായത്തോടെ ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം അനുഷ്‌ക കരസ്ഥമാക്കി.

പ്രസക്തമായ സ്‌കീമുകള്‍ക്ക് കീഴിലുള്ള പിന്തുണ അധികാരികള്‍ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു, എന്നാല്‍ കഴിഞ്ഞ 1 വര്‍ഷമായി എന്റെ അച്ഛന്‍ ഒന്നിലധികം യാത്രകള്‍ നടത്തിയിട്ടും ഒന്നും നടന്നില്ല,’ അനുഷ്‌ക പറയുന്നു.

‘ഞങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എന്റെ അച്ഛന്‍ തന്റെ രക്തം പോലും വിറ്റു. പണം നല്‍കാന്‍ കഴിയാതെ അദ്ദേഹം വിഷാദത്തിലായിരുന്നു, അതിനാല്‍ ആത്മഹത്യ ചെയ്തു,’ അവള്‍ കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ നാലിന് വീട്ടില്‍ നിന്ന് കടയിലെത്തിയ പ്രമോദ് ഗുപ്തയെ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താനാകാതെ വന്നതോടെ വീട്ടുകാര്‍ പരാതി നല്‍കി. ചൊവ്വാഴ്ചയാണ് സത്നയിലെ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും സത്ന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഖ്യതി മിശ്ര പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here