കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ്

0

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഇപ്പോൾ വീട്ടിൽ ക്വാറന്റീനിലാണ്. വ്യോമസേനാ കമാൻഡർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തിൽ മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഡോക്ടർമാരുടെ സംഘം മന്ത്രിയെ പരിശോധിച്ച ശേഷമാണ് ഹോം ക്വാറന്റീൻ നിർദേശിച്ചത്. നേരിയ ലക്ഷണങ്ങൾ മാത്രമാണിപ്പോൾ അദ്ദേഹത്തിനുള്ളത്. വിശ്രമിക്കാനാണ് ഡോക്ടർമാരുടെ നിർദ്ദേശം

Leave a Reply