ഭിന്നശേഷിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിലായി

0

ഭിന്നശേഷിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിലായി. കുറ്റിച്ചിറ സ്‌പെഷൽ വില്ലേജ് ഓഫിസർ കെ.ഒ.വർഗീസാണു പിടിയിലായത്. ആധാരത്തിന്റെ പോക്കുവരവ് നടത്തി തരുന്നതിന് അടക്കം ഭിന്നശേഷിക്കാരനോടു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

മരോട്ടിച്ചാൽ സ്വദേശി വെട്ടിക്കുഴിച്ചാലിൽ വി എം.രാജുവാണു ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിൽ പരാതി നൽകിയത്. രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നൽകുന്നതിനായി ആധാരത്തിന്റെ പോക്കുവരവ് തയാറാക്കുന്നതിനും നികുതി അടയ്ക്കുന്നതിനുമായി വില്ലേജ് ഓഫിസർ 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം സ്വീകരിക്കുന്നതിനിടെ വിജിലൻസ് സംഘമെത്തി പിടി

Leave a Reply