പത്തനംതിട്ട നഗരത്തിൽ അർദ്ധരാത്രി ഉണ്ടായ അപകടത്തിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

0

പത്തനംതിട്ട നഗരത്തിൽ അർദ്ധരാത്രി ഉണ്ടായ അപകടത്തിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ മറ്റു രണ്ടു പേർക്ക് പരുക്കേറ്റു. പാലക്കാട് സ്വദേശി സജി (28), എറണാകുളം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കട്ടപ്പന സ്വദേശി ദേവൻ (28) പാലക്കാട് സ്വദേശി അനീഷ് (34) എന്നിവർക്ക് പരുക്കേറ്റു.

ഇവർ നാലു പേരും റാന്നി ഐത്തല പള്ളിയുടെ പെയിന്റിങ് ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 11.45ന് മേലേവെട്ടിപ്രം ജംക്ഷന് സമീപത്തായിരുന്നു അപകടം. സജിയും ശ്രീജിത്തും സഞ്ചരിച്ച ബൈക്കിൽ ഇടിച്ച കാർ പിറകെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ് ജംക്ഷൻ ഭാഗത്തുനിന്ന് താഴെ വെട്ടിപ്രം ഭാഗത്തേക്ക് പോയ ബൈക്കുകളിൽ എതിർവശത്തു നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

Leave a Reply