കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന് ഇന്‍കം ടാക്സ് നോട്ടീസ്

0

കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന് ഇന്‍കം ടാക്സ് നോട്ടീസ്. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയത്. അതേസമയം ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കുമെന്ന് റിസോട്ട് സിഇഒ വ്യക്തമാക്കി.

വൈദേകം റിസോര്‍ട്ടില്‍ 8 മണിക്കൂറിലദികം ആദായ നികുതി വകുപ്പിന്റെ പരിശോധന നടത്തിയിരുന്നത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിച്ചുവരുന്നു.

എന്നാല്‍ വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് ഇ.പി ജയരാജന്‍. പാര്‍ട്ടിയില്‍ നിന്നാണോ ഗൂഢാലോചനയെന്ന് പറയുന്നില്ല. സമയമാകുമ്പോള്‍ ആരെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ല റിസോര്‍ട്ടില്‍ നടന്നത് ടിഡിഎസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here