മാസം തികയാതെ ജനനം: റെക്കോഡുമായി കനേഡിയന്‍ ഇരട്ടകള്‍

0


ഒന്റാറിയോ (കാനഡ): മാസം തികയാതെയുള്ള ജനനത്തില്‍ പുതിയ റെക്കോഡുമായി കനേഡിയന്‍ ഇരട്ടകള്‍. 22-ാം ആഴ്‌ചയില്‍ സഹോദരനെയും സഹോദരിയെയും ലോകത്തിലെ ഏറ്റവും മാസം തികയാതെയുള്ള ഇരട്ടകളായി ഗിന്നസ്‌ തിരഞ്ഞെടുത്തു. ആദിയ നടരാജ, അഡ്രിയല്‍ നടരാജ എന്നിവര്‍ 126-ാം ദിനമാണു ജനിച്ചത്‌. ഇരുവര്‍ക്കും ഒരു വയസ്‌ പിന്നിട്ടു.
40 ആഴ്‌ചയാണ്‌ പൂര്‍ണ ഗര്‍ഭധാരണ കാലമായി കണക്കാക്കുന്നത്‌. 21 ആഴ്‌ചയും അഞ്ച്‌ ദിവസവും ആയപ്പോഴായിരുന്നു പ്രസവം.
കുഞ്ഞുങ്ങള്‍ അതിജീവിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞതെന്നു കുട്ടികളുടെ അമ്മയായ ഷക്കീന രാജേന്ദ്രം പറഞ്ഞു. ഷക്കീനയുടെ രണ്ടാമത്തെ പ്രസവമാണിത്‌. ആദ്യ പ്രസവത്തിലെ കുട്ടി മരിച്ചുപോയിരുന്നു.
മിക്ക ആശുപത്രികളിലും 24-26 ആഴ്‌ചകളില്‍ ജനിക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍, ഇതിനു സംവിധാനമുള്ള ടൊറന്റോയിലെ മൗണ്ട്‌ സിനായ്‌ ആശുപത്രിയിലായിരുന്നു ഇരട്ടകളുടെ ജനനം. 21 ആഴ്‌ചയിലും ഒരു ദിവസത്തിലും ജനിച്ച അലബാമയിലെ കര്‍ട്ടിസ്‌ മീന്‍സ്‌ ആണ്‌ ഇതുവരെ ജനിച്ചതില്‍ വച്ച്‌ ഏറ്റവും മാസം തികയാതെയുള്ള കുഞ്ഞ്‌.

LEAVE A REPLY

Please enter your comment!
Please enter your name here