ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0

തൃക്കാക്കര: ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാക്കനാട് ഇൻഫോപാർക്ക് ടിസിഎസിലെ ജീവനക്കാരനായ കോഴിക്കോട് മുക്കം സ്വദേശി അലി സലീം ഇസ്മയിൽ (25) ആണ് മരിച്ചത്.

ബുധൻ രാത്രി ഏഴിന് ഐഎംജി ജങ്ഷനിൽവച്ചായിരുന്നു അപകടം. ഇൻഫോപാർക്കിൽനിന്ന് കാക്കനാടിന് പോകുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply