അമ്മയെ മകന്‍ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി

0


മാവേലിക്കര: അമ്മയെ മകന്‍ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. ഭരണിക്കാവ്‌ ആയിരംകുന്ന്‌ പുത്തന്‍തറയില്‍ മോഹനന്റെ ഭാര്യ രമ(55)യെയാണ്‌ മകന്‍ നിധിന്‍(30) കൊലപ്പെടുത്തിയത്‌. ഇയാളെ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ മദ്യലഹരിയിലെത്തിയ ഇയാള്‍ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇവരെ നിരന്തരമായി നിധിന്‍ ഉപദ്രവിക്കാറുണ്ടെന്ന്‌ സമീപവാസികള്‍ പറഞ്ഞു. രമ മരിച്ചതിന്‌ പിന്നാലെ നിധിന്‍ പുറത്തുപോയി. ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകന്‍ മിഥുനാണ്‌ അമ്മ മരിച്ചു കിടക്കുന്നത്‌ കണ്ടത്‌. ഇയാള്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ്‌ എത്തിയാണ്‌ നിധിനെ കസ്‌റ്റഡിയിലെടുത്തത്‌. പണത്തിനായി അമ്മയെ നിധിനും അച്‌ഛനും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ്‌ അയല്‍വാസികള്‍ പറയുന്നത്‌. പലപ്പോഴും ഇവര്‍ അയല്‍ വീടുകളിലാണ്‌ രാത്രി കിടന്നിരുന്നത്‌. പണം ആവശ്യപ്പെട്ടായിരുന്നു ഉപദ്രവിച്ചിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു. ലഹരി വസ്‌തുക്കള്‍ സ്‌ഥിരമായി ഉപയോഗിക്കുന്നയാളാണ്‌ നിധിന്‍

Leave a Reply