പരീക്ഷ കഴിഞ്ഞു; സ്‌കൂളുകള്‍ ഇന്ന്‌ അടയ്‌ക്കും

0


തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സകൂള്‍ വാര്‍ഷിക പരീക്ഷകള്‍ ഇന്നലെയോടെ പൂര്‍ത്തിയായി. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളാണ്‌ ഒടുവില്‍ പൂര്‍ത്തിയായത്‌. മധ്യവേനലവധിക്കായി ഇന്നു വൈകിട്ട്‌ അഞ്ചിനു സ്‌കൂള്‍ അടയ്‌ക്കും.
പ്ലസ്‌ വണിന്‌ ഇംഗ്ലീഷായിരുന്നു അവസാന പരീക്ഷ. 4.5 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. പ്ലസ്‌ ടുവിന്‌ സ്‌റ്റാറ്റിക്‌സ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌, ഹോംസയന്‍സ്‌ തുടങ്ങിയ വിഷയങ്ങളായിരുന്നു. 6,6000 വിദ്യാര്‍ഥികളെഴുതി. എസ്‌.എസ്‌.എല്‍.സി പരീക്ഷ ബുധനാഴ്‌ചയാണ്‌ പൂര്‍ത്തിയായത്‌.
പരീക്ഷകള്‍ കഴിഞ്ഞാലും ഇന്നും വിദ്യാര്‍ഥികള്‍ക്കു സ്‌കൂളില്‍ വരാം. അധ്യാപകരും സ്‌കൂളിലെത്തണം. പരീക്ഷാനുഭവങ്ങള്‍ പങ്കുവയ്‌ക്കാം.
ഉച്ചഭക്ഷണ പദ്ധതി പരിധിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള അഞ്ചുകിലോ അരി ഇന്നു കൂടി വിതരണം ചെയ്യും. അവധിക്കാലത്ത്‌ സ്‌കൂളുകള്‍ എല്‍.എസ്‌.എസ്‌, യു.എസ്‌.എസ്‌ തുടങ്ങിയ പരീക്ഷകള്‍ക്കായി കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ നിര്‍ബന്ധിത പരിശീലന ക്ലാസ്‌ നല്‍കരുതെന്ന്‌ ബാലാവകാശ കമ്മിഷന്‍ ഉത്തരവുണ്ട്‌.

മൂല്യനിര്‍ണയ ക്യാമ്പുകള്‍ മൂന്ന്‌ മുതല്‍

തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു മുല്യനിര്‍ണയ ക്യാമ്പുകള്‍ സംസ്‌ഥാനത്തെ 70 കേന്ദ്രങ്ങളിലായി ഏപ്രില്‍ മൂന്നു മുതല്‍ 26 വരെ നടക്കും. 18,000 അധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്‌. മൂല്യനിര്‍ണയക്യാമ്പുകള്‍ക്ക്‌ സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ അഞ്ചുമുതല്‍ പരീക്ഷാഭവനില്‍ ആരംഭിയ്‌ക്കും. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നുമുതല്‍ മേയ്‌ ആദ്യ വാരം വരെ നടക്കും. 80 മൂല്യനിര്‍ണയക്യാമ്പുകളിലായി 25,000 അധ്യാപകരെയാണു വിന്യസിച്ചിട്ടുള്ളത്‌. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എട്ട്‌ മൂല്യനിര്‍ണയകേന്ദ്രങ്ങളിലായി 3500 അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഇരു ഫലങ്ങളും മേയ്‌ 20നകം പ്രസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here