സംസ്‌ഥാനത്ത്‌ ഇന്നും 29 നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കു സാധ്യത

0

സംസ്‌ഥാനത്ത്‌ ഇന്നും 29 നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കു സാധ്യതയെന്നു േകന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുള്ള പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെലോ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ്‌ കാലാവസ്‌ഥ വകുപ്പിന്റെ അറിയിപ്പ്‌.
ഇന്നലെ സംസ്‌ഥാനത്തിന്റെ പല ഭാഗത്തും മഴ പെയ്‌തു. തൃശൂര്‍ കൊടകര മേഖലയില്‍ മിന്നല്‍ ചുഴലിയുണ്ടായി. കൊടകര, വെള്ളിക്കുളങ്ങര ഭാഗത്താണ്‌ മിന്നല്‍ ചുഴലിയും കനത്ത മഴയും കാറ്റും ഉണ്ടായത്‌. ഇതോടെ വന്‍ കൃഷിനാശമുണ്ടായി. വെള്ളിക്കുളങ്ങര, കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലായിരുന്നു കനത്ത മഴ. ഓണം വിപണി ലക്ഷ്യമിട്ടു നേന്ത്രകൃഷി നടത്തിയവരുടെ വാഴകള്‍ ഒടിഞ്ഞു. ആയിരത്തോളം കുലവാഴകള്‍ ഒടിഞ്ഞിട്ടുണ്ട്‌. തെങ്ങും മരങ്ങളും കടപുഴകി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി

LEAVE A REPLY

Please enter your comment!
Please enter your name here