ബസിനു നേരേ വീണ്ടും പടയപ്പയുടെ ആക്രമണം

0


മൂന്നാര്‍: കഴിഞ്ഞ ദിവസം മൂന്നാര്‍ – ഉടുമലപ്പേട്ട അന്തര്‍ സംസ്‌ഥാന പാതയില്‍ സഞ്ചരിക്കുകയായിരുന്ന സൂപ്പര്‍ ഫാസ്‌റ്റ്‌ ബസിനെ ആക്രമിച്ചതിനു പിന്നാലെ വീണ്ടും ബസിനു നേരേ പടയപ്പയുടെ ആക്രമണം. ഇന്നലെ രാവിലെ മൂന്നാറില്‍ നിന്നും ഉടുമലപ്പേട്ടയിലേക്ക്‌ പോകുകയായിരുന്ന ബസിനെതിരേയായിരുന്നു ആക്രമണം. മൂന്നാറില്‍ നിന്നും പുറപ്പെട്ട്‌ അല്‌പസമയത്തിനകം കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ നയമക്കാട്‌ ഭാഗത്തു വച്ചു തന്നെയായിരുന്നു ആക്രമണം. ബസിനു മുന്നില്‍ നിലയുറപ്പിച്ച കാട്ടാന ഇടതുവശത്തെ മുന്‍ചില്ലു തകര്‍ത്തു. കൊമ്പുപയോഗിച്ച്‌ കുത്തിയാണ്‌ ചില്ലു തകര്‍ത്തത്‌.
ബസിനു മുന്നില്‍ നിന്നു മാറാന്‍ കൂട്ടാക്കാതിരുന്ന കാട്ടാന പിന്‍വാങ്ങിയതിനു ശേഷം മാത്രമാണ്‌ റോഡിലൂടെ വന്ന മറ്റു വാഹനങ്ങള്‍ക്കു കടന്നു പോകാനായത്‌. ബസിന്റെ ചില്ല്‌ തകര്‍ന്നതോടെ സര്‍വീസ്‌ റദ്ദു ചെയ്‌തു. പ്രധാന പാതയില്‍ വാഹനങ്ങള്‍ക്കു നേരേ നിരന്തരമുണ്ടാകുന്ന ആക്രമണത്തില്‍ യാത്രക്കാര്‍ ആശങ്കയിലണ്‌

Leave a Reply