പാരാഗ്ലൈഡിങ്ങിനിടെ യുവാവും യുവതിയും ഹൈമാസ്‌റ്റ് ലൈറ്റില്‍ കുടുങ്ങി

0


വര്‍ക്കല: പാരാഗ്ലൈഡിങ്ങിനിടെ വര്‍ക്കലയില്‍ യുവാവും യുവതിയും ഹൈമാസ്‌റ്റ്‌ ലൈറ്റില്‍ കുടുങ്ങി. പാപനാശം കടപ്പുറത്ത്‌ ഇന്നലെ ഉച്ചകഴിത്താണ്‌ അപകടം. ഏകദേശം ഒന്നരമണിക്കൂറോളം ഇരുവരും പോസ്‌റ്റില്‍ തൂങ്ങിപ്പിടിച്ചു നിന്നു. പിന്നീട്‌ 25 അടി ഉയരത്തില്‍നിന്നു അഗ്‌നിരക്ഷാസേന വിരിച്ച വലയിലേക്ക്‌ ഇരുവരും വീഴുകയായിരുന്നു.
പാരാഗ്ലൈഡിങ്‌ ട്രെയ്‌നറായ സന്ദീപും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയുമാണ്‌ അപകടത്തില്‍പ്പെട്ടത്‌. സന്ദീപിന്‌ കൈക്ക്‌ ചെറിയ മുറിവേറ്റു.
കടപ്പുറത്ത്‌ പാരാഗ്ലൈഡിങ്‌ നടത്തുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ഗ്ലൈഡര്‍ ഹൈമാസ്‌റ്റ്‌ ലൈറ്റില്‍ കുടുങ്ങുകയായിരുന്നു. സാധാരണയായി ഗ്ലൈഡര്‍ സഞ്ചരിക്കുന്നതിനേക്കാള്‍ താഴ്‌ന്നായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്‌. കാറ്റിന്റെ ദിശമാറിയതാണ്‌ അപകട കാരണമെന്നു ട്രെയ്‌നര്‍ സന്ദീപ്‌ അറിയിച്ചു. ഗ്ലൈഡിങ്ങിന്‌ ലൈസന്‍സുണ്ട്‌. ഹൈമാസ്‌റ്റ്‌ ലൈറ്റില്‍ ഇരുന്ന സമയത്താണു പരുക്കേറ്റതെന്ന്‌ അദ്ദേഹം അറിയിച്ചു.

Leave a Reply