ചെങ്ങന്നൂരില്‍ 4 ബ്രാഞ്ച്‌ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 38 പേര്‍ സി.പി.എം. വിട്ടു

0



മാവേലിക്കര: എസ്‌.ഡി.പി.ഐ. ബന്ധം ആരോപിച്ചു ചെങ്ങന്നൂരില്‍ നാലു ബ്രാഞ്ച്‌ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 38 അംഗങ്ങള്‍ സി.പി.എമ്മില്‍നിന്നു രാജിവച്ചു. ജില്ലാ സെക്രട്ടറിക്ക്‌ ഇവര്‍ രാജിക്കത്ത്‌ നല്‍കി.
ചെറിയനാട്‌ സൗത്ത്‌ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ്‌ മുഹമ്മദിന്റെ ബിസിനസ്‌ പങ്കാളി എസ്‌.ഡി.പി.ഐ. നേതാവാണെന്നു രാജിവച്ചവര്‍ ആരോപിച്ചു. സംസ്‌ഥാന നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്‌. ഷീദ്‌ മുഹമ്മദ്‌ പകല്‍ സി.പി.എമ്മും രാത്രി എസ്‌.ഡി.പി.ഐയുമാണെന്ന്‌ രാജിവച്ചവര്‍ ആരോപിച്ചു. ഷീദ്‌ മുഹമ്മദിന്റെ വാര്‍ഡില്‍ കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വിജയിച്ചത്‌ എസ്‌.ഡി.പി.ഐയാണ്‌. വിജയത്തിനു പിന്നില്‍ ഒത്തുകളിയാണെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പു കാലം മുതല്‍ ഇതു സംബന്ധിച്ചു സി.പി.എമ്മില്‍ പരസ്യമായും രഹസ്യമായും ചര്‍ച്ചകളുണ്ടായി. ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകള്‍ അന്നുമുതല്‍ ഷീദു മുഹമ്മദിനെതിരേ രംഗത്തുണ്ട്‌. ദീര്‍ഘനാളായി പാര്‍ട്ടിയില്‍ നിലനിന്ന പ്രശ്‌നങ്ങളാണ്‌ കൂട്ടരാജിയില്‍ കലാശിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here