ഞാനിപ്പോൾ മദ്യപിക്കാറില്ല; പക്ഷേ, മുമ്പ് ഇങ്ങനെ ആയിരുന്നില്ല; രണ്ടെണ്ണം കഴിച്ചിട്ട് പോയാൽ ഞാൻ ഡാൻസ് ചെയ്യുമായിരുന്നു; ആളുകൾ ശ്രദ്ധിക്കുന്നത് വിഷയമല്ലായിരുന്നു; ഇപ്പോഴില്ല’; താനൊരു ‘പാർട്ടി ബോയ്’ ആയിരുന്നെന്ന് വെളിപ്പെടുത്തി വിരാട് കോലി

0


ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കായികക്ഷമതയുടെ കാര്യത്തിൽ ഇപ്പോഴും മുന്നിലാണ് മുൻ നായകൻ വിരാട് കോലി. 34കാരനായ കോലി ഇന്ന് യുവ ക്രിക്കറ്റർമാരുടെ റോൾ മോഡലാണ്. ഫിറ്റ്നെസിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്‌ച്ച ചെയ്യാറില്ല. അതുകൊണ്ടുതന്നെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ശരീരം ഫിറ്റായി നിൽക്കുന്നതും.

എന്നാൽ കോലി കരിയർ തുടങ്ങുന്ന സമയം അത്ര മികച്ചതൊന്നും ആയിരുന്നില്ല. യുവാവായിരിക്കുമ്പോൾ നല്ല ക്രമമില്ലാത്ത രീതിയിൽ ഭക്ഷണം കഴിക്കുമായിരുന്നുവെന്നാണ് കോലി പറയുന്നത്. ഫിറ്റ്നെസിൽ ശ്രദ്ധിക്കുന്നതിന് മുമ്പ് സ്ഥിരമായി പാർട്ടികളിൽ പങ്കെടുക്കുമായിരുന്നുവെന്നും കോലി തുറന്നു പറയുന്നു.

അദ്ദേഹത്തിന്റെ പഴയ ശീലങ്ങളും തുറന്നുപറയുകയാണ് കോലി. ഐപിഎല്ലിനായി ബെംഗളൂരുവിലേക്ക് തിരിക്കുന്നതിന് മുമ്പ് 2023ലെ ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് ചടങ്ങിൽ ഭാര്യ അനുഷ്‌ക ശർമയ്ക്കൊപ്പം സംസാരിക്കുകയായിരുന്നു കോലി. മുൻപ് താനൊരു ‘പാർട്ടി ബോയ്’ ആയിരുന്നെന്നും വെളിപ്പെടുത്തി. റെഡ് കാർപ്പറ്റിൽ, ഒരു റാപ്പിഡ് ഫയർ റൗണ്ടിലാണ് കോലിയുടെ തുറന്നുപറച്ചിൽ.

Virat Kohli and Anushka Sharma interview at ISH ???????? pic.twitter.com/gupi5irns7

— KING KOHLI ❤️???? (@KohliSukoon) March 26, 2023
ചടങ്ങിനിടെ ഒരു റാപ്പിഡ് ഫയർ റൗണ്ട് ഇരുവർക്കും നേരിടേണ്ടി വന്നു. ഒരു ഡാൻസ് വേദിയിൽ ആരാണ് കൂടുതൽ തിളങ്ങുകയെന്നായിരുന്നു ചോദ്യം. കോലിയെന്നായിരുന്നു അനുഷ്‌കയുടെ മറുപടി.

കോലി അത്ഭുതത്തോടെ ‘ഞാനോ’ എന്ന് അനുഷ്‌കയോട് ചോദിക്കുന്നുണ്ട്. പിന്നാലെയാണ് കോലി തന്റെ പഴയ കഥ വ്യക്തമാക്കിയത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ… ”ഞാനിനി മദ്യപിക്കില്ല. പക്ഷേ, മുമ്പ് ഇങ്ങനെ ആയിരുന്നില്ല. പാർട്ടിക്ക് പോകുന്നതിന് മുമ്പ് രണ്ടെണ്ണം കഴിച്ചിട്ട് പോയാൽ ഞാൻ ഡാൻസ് ചെയ്യുമായിരുന്നു. ആ വേദി കയ്യിലെടുക്കാൻ സാധിക്കുമായിരുന്നു. അപ്പോൾ ആളുകളെ എന്നെ ശ്രദ്ധിക്കാറുണ്ടെങ്കിൽ പോലും അതെനിക്ക് കുഴപ്പമില്ലായിരുന്നു. ഇപ്പോഴില്ല, പഴയ കാര്യമാണ് ഞാൻ പറഞ്ഞത്.” കോലി വ്യക്തമാക്കി.

ഐപിഎല്ലിനായി തയ്യാറെടുക്കുകയാണ് കോലി. തന്റെ യഥാർഥ ഫോമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് വിരാട് കോലി. ആരാധകർക്കായി ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നും കോലി ഉറപ്പ് നൽകി. വമ്പൻ താരങ്ങളുണ്ടായിട്ടും ഇതുവരെ ഐപിഎൽ കിരീടത്തിൽ തൊടാൻ ഭാഗ്യം കിട്ടാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.

കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ബാറ്റിങ് ഫോം വീണ്ടെടുത്താണ് ഇത്തവണ ഐപിഎല്ലിന് എത്തുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകരുടെ ആവേശത്തിന് മുന്നിൽ കളിക്കാനിറങ്ങുന്നത് ഊർജ്ജം പകരുമെന്നും കോലി. ഏപ്രിൽ രണ്ടിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആദ്യമത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here