ഒക്ടോബറിൽ വിവാഹിതയായ നടി എങ്ങനെ ഏഴ് മാസം ഗർഭിണിയായി?

0

ഒക്ടോബറിൽ വിവാഹിതയായ നടി എങ്ങനെ ഏഴ് മാസം ഗർഭിണിയായി?
ഞങ്ങൾ ലിവിങ് ടുഗെതറായിരുന്നു’; വിവാഹത്തിന് മുമ്പ് ഗർഭിണിയായോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകി ഷംന!

നടി ഷംന കാസിം തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം. വിവാഹം ദുബായിൽ വെച്ച് ആഘോഷമായാണ് നടന്നത്. വിവാഹവും, ഗർഭധാരണവും മറ്റ് വിശേഷങ്ങളുമെല്ലാം ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ ഷംന പങ്കുവെച്ചിരുന്നു.

ദുബായിയിലെ മലയാളി വ്യവസായിയാണ് ഷംനയുടെ ഭർത്താവ്. കുറച്ചുനാൾ മുമ്പ് ഷംന തന്റെ വളകാപ്പ് ചടങ്ങുകൾ നടത്തിയ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.

ബേബി ഷവർ ചിത്രങ്ങൾ ഷംന പങ്കുവെച്ചപ്പോൾ മുതൽ സോഷ്യൽമീഡിയയിൽ നിരവധി ചോദ്യങ്ങൾ വന്നിരുന്നു. ഒക്ടോബറിൽ വിവാഹിതയായ നടി എങ്ങനെ ഏഴ് മാസം ​ഗർഭിണിയായി?, വിവാഹ​ത്തിന് മുമ്പ് തന്നെ ​ഗർഭിണിയായോ? എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളാണ് ഷംനയ്ക്ക് നേരിടേണ്ടി വന്നത്.

അന്നൊന്നും ഈ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഷംന തയ്യാറായിരുന്നില്ല. ഇപ്പോഴിത ഒക്ടോബറിൽ വിവാഹിതയായ താൻ മൂന്ന് മാസം കഴിഞ്ഞപ്പോൾ എങ്ങനെ ഏഴാം മാസത്തിലെ ബേബി ഷവർ നടത്തി എന്നതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ.

നിക്കാഹ് കഴിഞ്ഞപ്പോൾ മുതൽ‌ ഭർത്താവിനൊപ്പം ലിവിങ് ടു​​​ഗെതർ ആയിരുന്നുവെന്നാണ് നടി പറയുന്നത്. ‘ഇന്ന് ഈ വീഡിയോ ചെയ്യുന്നത് ഒരു ക്ലാരിഫിക്കേഷൻ തരാൻ വേണ്ടിയാണ്. ക്ലാരിഫിക്കേഷൻ എന്ന് ഇതിനെ പറയേണ്ട ആവശ്യമുണ്ടോയെന്ന് എനിക്കറിയില്ല. ക്ലാരിഫിക്കേഷൻ‌ എന്നതല്ല ഇത് വളരെ പേഴ്സണലായ കാര്യമാണ്.’

‘എന്നാലും ഞാൻ ഇന്ന് ഇതിവിടെ പറയാൻ കാരണം കുറേ അധികം ചോദ്യങ്ങളും കമന്റ്സും കണ്ടതുകൊണ്ടാണ്. യുട്യൂബ് നോക്കിയപ്പോൾ വിവിധ ചാനലുകൾ കുറെ ഹെഡ്ലൈൻസൊക്കെ ഇട്ട് വീഡിയോ ചെയ്തും കണ്ടിരുന്നു. പക്ഷെ എല്ലാവരും ഇത് പോസിറ്റീവായിട്ടാണ് എടുത്തിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്.’

‘ഒരുപാട് പ്രാർഥനകൾ കിട്ടി അതിലും സന്തോഷമുണ്ട്. ​ഗർഭിണിയായിരിക്കെയും ഞാൻ അഭിനയിച്ചു. അതിൽ ഒന്ന് എല്ലാവരും വെയിറ്റ് ചെയ്യുന്ന തെലുങ്ക് സിനിമ ദസറയാണ്. കീർത്തി സുരേഷും നാനിയുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ​ദസ്റയിലെ എന്റെ അവസാനത്തെ കുറച്ച് ഭാ​ഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ​ ​ഗർഭിണിയായിരുന്നു.’

‘ചിലർ എന്നോട് ചോദിക്കാറുണ്ട് എനിക്ക് മലയാളം അറിയില്ലേയെന്ന്. യുട്യൂബർ എന്ന നിലയിലല്ല ആളുകളുമായി അടുക്കാനാണ് ഞാൻ വീഡിയോകൾ ചെയ്യുന്നത്. തെലുങ്കിൽ എന്നെ സ്നേഹിക്കുന്ന കുറച്ച് ആളുകളുണ്ട് അവർക്ക് മനസിലായിക്കോട്ടെയെന്ന് കരുതിയാണ് ‍‌ഞാൻ തെലുങ്കിലും കുറച്ചൊക്കെ വീഡിയോ ചെയ്യുമ്പോൾ സംസാരിക്കുന്നത്.’

‘ഡെവിൾ എന്നൊരു തമിഴ് സിനിമയിലും ​ഗർഭിണിയായിരിക്കെ ഞാൻ അഭിനയിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സും സോങും ഷൂട്ട് ചെയ്യുമ്പോൾ ഞാൻ നാല് മാസം ​ഗർഭിണിയായിരുന്നു. കൂടാതെ ഡി14 എന്ന റിയാലിറ്റിഷോയുടെ ഫിനാലെയിൽ ഡാൻസ് ചെയ്തപ്പോൾ ഞാൻ‌ അഞ്ച് മാസം ​ഗർഭിണിയായിരുന്നു. കൂടാതെ കുറെ യാത്രകളും ചെയ്തിരുന്നു.’

‘​പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് ​ഗർഭിണിയായിരിക്കുമ്പോൾ ഉള്ളത്. ഞാൻ ഒമ്പത് മാസം ​ഗർഭിണിയാണ് ഇപ്പോൾ. വയറിനുള്ളിൽ നിന്നും ഇടിയും കുത്തും ചവിട്ടുമൊക്കെ കിട്ടുന്നുണ്ട്. ഇപ്പോൾ ഞാൻ കടന്നുപോകുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ്.’

‘കല്യാണത്തിന് മുന്നെ ​ഗർഭിണിയായോ എന്ന ചോദ്യം ഞാൻ കണ്ടിരുന്നു. മുസ്ലീം വിഭാ​ഗത്തിൽ നിക്കാഹ് എന്നൊരു സംഭവമുണ്ട്. അതുകൊണ്ട് തന്നെ എന്റെ യഥാർഥ വിവാഹ തിയ്യതി ജൂൺ 12 ആണ്. അന്നായിരുന്നു എന്റെ നിക്കാഹ്. അതൊരു സ്വകാര്യ ചടങ്ങായിരുന്നു. കുടുംബാം​ഗങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ചിലർ നിക്കാഹ് കഴിഞ്ഞ് ഒരുമിച്ച് താമസിക്കും. ചിലർ താമസിക്കില്ല. ഫങ്ഷൻ കഴി‍ഞ്ഞെ താമസിക്കാറുള്ളു.’

‘ശേഷം ഞാനും ഭർത്താവും ലിവിങ് ടു​ഗെതർ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞാണ് മാരേജ് ഫങ്ഷൻ വെച്ചത്. കാരണം എനിക്ക് ഷൂട്ടിങ് തിരക്കായിരുന്നു. അതുകൊണ്ടാണ് കല്യാണ ഫങ്ഷൻ ഒക്ടോബറിൽ നടത്തിയത്. അതുകൊണ്ടാണ് നിങ്ങൾ​ക്കും കൺഫ്യൂഷൻ വന്നത്’ ഷംന പറഞ്ഞു.

Leave a Reply