വിവാഹിതരായ സഹോദരിമാരുടെ സ്വർണ്ണവും ഇ. ഡി. പിടിച്ചെടുത്തുവെന്ന് തേജസ്വി യാദവ്

0


ന്യൂഡൽഹി: ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത വസ്തുക്കളിൽ വിവാഹിതരായ സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെയുണ്ടെന്ന് ആരോപണം. തേജസ്വിയുടേയും കുടുംബാംഗങ്ങളുടേയും വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് ഇഡി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് തേജസ്വി യാദവ് ആരോപണം ഉന്നയിച്ചത്. തന്റെ വിവാഹിതരായ സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെയാണ് ഇഡി പിടിച്ചെടുത്തതെന്ന് തേജസ്വി പറഞ്ഞു.

അരമണിക്കൂറാണ് ഇഡി ഉദ്യോഗസ്ഥർ തന്റെ ഡൽഹിയിലുള്ള വീട്ടിൽ പരിശോധന നടത്തിയത്. എന്നാൽ അവർ മുകളിൽ നിന്നുള്ള ഓർഡറിനായി മണിക്കൂറുകളോളം അവിടെ തുടരുകയായിരുന്നു. ഇതിന് പിന്നിൽ അമിത്ഷാ ആയാലും ശരി, ഇത്തരത്തിലുള്ള നാടകങ്ങളുടെ സംവിധാനം നിർബന്ധമായും മാറ്റേണ്ടതാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ഞങ്ങൾ ബിജെപി-ആർഎസ്എസ് പോലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളല്ല. പ്രായോഗിക രാഷ്ട്രീയം പിൻപറ്റുന്നവരാണ്. അവ ഏറ്റെടുക്കാനുള്ള ബോധ്യവും പൊതുജന പിന്തുണയും ഞങ്ങൾക്കുണ്ട്. പക്ഷേ ചിലർ ഭയന്ന് രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും തേജസ്വി കൂട്ടിച്ചേർത്തു.

ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പണമായി വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് പിടിച്ചെടുത്തു. 250 കോടിയുടെ ഇടപാടുകൾ നടന്നു. 350 കോടിയുടെ സ്വത്തിന്റെ വിവരങ്ങൾ കിട്ടിയെന്നും ഇഡി പറഞ്ഞു. ഭൂമി കുംഭകോണ ആരോപണത്തിലാണ് ലാലുപ്രസാദ് യാദവിന്റെ വീട്ടിബീഹാർ ഉപമുൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയത്.

റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ലാലു പ്രസാദിനും കുടുംബത്തിനും കൂട്ടാളികൾക്കും വേണ്ടി നടത്തിയ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. 2004 – 09 കാലത്ത് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് സി ബി ഐ ആരോപണം.

ജോലിക്ക് ഭൂമി അഴിമതി കേസിൽ ലാലു പ്രസാദ് യാദവിനെയും മകൾ മിസ ഭാരതിയേയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മിസ ഭാരതിയുടെ ഡൽഹിയിലെ വസതിയിൽ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണ് എന്നറിയിച്ചിട്ടും, അപേക്ഷ സിബിഐ പരിഗണിച്ചിരുന്നില്ല. പ്രതികാര നടപടിയുടെ ഭാഗമായ കേസിന്റെ പേരിൽ തന്റെ കുടുംബത്തെ ബിജെപി ഉപദ്രവിക്കുകയാണെന്നാണ് തേജ്വസിയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ ലാലുപ്രസാദ് ആരോപിച്ചത്.

Leave a Reply