എയർഹോസ്റ്റസ് കെട്ടിടത്തിൽനിന്ന് വീണു മരിച്ച സംഭവത്തിൽ മലയാളിയായ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

0

എയർഹോസ്റ്റസ് കെട്ടിടത്തിൽനിന്ന് വീണു മരിച്ച സംഭവത്തിൽ മലയാളിയായ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ അർച്ചന ധിമാൻ (28) ആണ് മരിച്ചത്. തുടർന്ന് കാസർകോട് സ്വദേശി ആദേശിനെ (26) പൊലീസ് കസ്റ്റഡിയിലാണ്. മരിച്ച പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ മൊഴി അടക്കം നിർണായകമായി. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ കലഹവും ഉണ്ടായിരുന്നതായി അർച്ചനയുടെ മാതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതടക്കം സാഹചര്യം തെളിവുകൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റഉ ചെയ്ത്ത.

ബെംഗളൂരുവിലെ സ്വകാര്യകമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് ആദേശ്. കോരമംഗലയിലെ രേണുക റെസിഡൻസി സൊസൈറ്റിയിലെ അപാർട്‌മെന്റിലെ നാലാം നിലയിൽനിന്നാണ് അർച്ചന വീണുമരിച്ചത്. അർച്ചന കാലുതെറ്റി താഴേക്കു വീഴുകയായിരുന്നുവെന്നും ഉടൻ തന്നെ താൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ് ആദേശിന്റെ വിശദീകരണം. ആദേശ് തന്നെയാണ് അർച്ചന ഫ്ളാറ്റിൽ നിന്നു വീണ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നാലുദിവസം മുമ്പാണ് അർച്ചന ദുബായിൽ നിന്ന് ബെംഗളൂരുവിൽ എത്തിയത്. ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് ഇരുവരും പരിചയത്തിലായതെന്ന് എന്ന് പൊലീസ് പറയുന്നു. ആറുമാസത്തോളമായി ഇവർ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവാണെന്നും സംഭവം നടന്ന രാത്രിയിൽ ഇരുവരും മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.

അപകടത്തിന് നാല് ദിവസം മുമ്പാണ് അർച്ചന ദുബായിയിൽ നിന്നെത്തിയത്. ആദേശ് താമസിക്കുന്ന കോറമംഗലയിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് യുവതി താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആത്മഹത്യാ കേസാണ് ആദ്യം രജിസ്റ്റർ ചെയ്തത്. അർച്ചന കാലു തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നും ഉടൻ തന്നെ താൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ആദേശിന്റെ വിശദീകരണം. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ബെംഗളൂരുവിൽ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരനാണ് ആദേശ്.

ദുബായിയിൽ അന്താരാഷ്ട്ര വിമാന കമ്പനിയിൽ ജീവനക്കാരിയും മോഡലുമാണ് അർച്ചന. ഇരുവരും ഒരു ഡേറ്റിങ് വെബ്സൈറ്റിലൂടെയാണ് പരിചയത്തിലാകുന്നതെന്നും ആറു മാസത്തോളമായി ഇവർ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അർച്ചന ആദേശിനെ കാണാൻ പലതവണ ബെംഗളൂരുവിലെത്തിയിട്ടുണ്ട്.ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും സംഭവം നടന്ന രാത്രി ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ബന്ധം വേർപ്പെടുത്താനുള്ള തീരുമാനം തർക്കത്തിലേക്ക് നയിക്കുകയായിരുന്നു. ബഹളത്തിനിടെ യുവതി ബാൽക്കണിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. എന്നാൽ ഇത്രയും ഉയരത്തിൽ നിന്ന് പുറത്തേക്ക് ചാടാൻ പ്രയാസമാണെന്നും യുവതിയെ ആദേശ് കൊലപ്പെടുത്തിയതിന് തന്നെയാണ് സാധ്യതയെന്നും ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സി കെ ബാവ അറിയിച്ചു.

Leave a Reply