വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ യുവാവ് കുത്തേറ്റു മരിച്ചു

0

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. മൊഗ്രാൽ പുത്തൂരിലുണ്ടായ സംഭവത്തിൽ കർണാടക ചിത്രദുർഗ സ്വദേശി സാദിഖ് (22) ആണ് മരിച്ചത്. വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

സാദിഖും പിതാവും പോത്ത് കച്ചവടം നടത്തുന്നവരാണ്. ഇവർ വെട്ടാൻ കൊണ്ടുവന്ന പോത്താണ് ആക്രമണം നടത്തിയത്. ഒരു ലോഡ് പോത്തുമായി മൊഗ്രാൽ പുത്തൂരിൽ എത്തി പോത്തുകളെ ഇറക്കുന്നതിനിടെ ഒരു പോത്ത് വിരണ്ടോടി. പോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ സാദിഖിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ടു കിലോമീറ്ററോളം വിരണ്ടോടിയ പോത്ത്, സമീപത്തെ കടകളും ആക്രമിച്ചു. സ്‌കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്‌ത്തി. കാസർകോട്ടുനിന്ന്‌ െപാലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി ഏഴു മണിയോ

Leave a Reply