ഗ്യാസ് ചോർന്ന് വീടിന് തീപിടിച്ചു

0

ഗ്യാസ് ചോർന്ന് വീടിന് തീപിടിച്ചു. കല്ലായിയിൽ രതീഷിന്റെ വീടിനാണ് തീപിടിച്ചത്. അഗ്‌നിശമനസേന എത്തിയാണ് തീ അണച്ചത്. വീടിന്റെ അടുക്കള പൂർണമായും കത്തിനശിച്ചു. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

ഇന്ന് രാവിലെയാണ് വീട്ടിലുണ്ടായിരുന്ന സിലിണ്ടർ ചോർന്ന് തീപിടിത്തമുണ്ടായത്. പുറത്തെ വിറകടുപ്പിൽ നിന്ന് തീ ഗ്യാസിലേക്ക് കയറിപിടിക്കുകയായിരുന്നു. വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് അയൽവാസികളാണ് അഗ്‌നിശമനസേനയെ വിവരം അറിയിച്ചത്.

Leave a Reply