കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലയ്ക്കും കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിക്കുമായി ലോകബാങ്കിന്റെ 8200 കോടി വായ്പ;

0

ന്യൂഡൽഹി: കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലയ്ക്കും കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിക്കുമായി ലോകബാങ്ക് 100 കോടി ഡോളർ (ഏകദേശം 8200 കോടി രൂപ) വായ്പ. ധനമന്ത്രാലയവും ലോകബാങ്കുമായി ഇതിനു ധാരണാപത്രം ഒപ്പിട്ടു. 50 കോടി ഡോളറിന്റെ വീതം 2 വായ്പകൾക്കാണു ധാരണ. 18.5 വർഷമാണു വായ്പക്കാലാവധി. 5 വർഷത്തെ അധികകാലാവധിയുമുണ്ട്.

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ പകർച്ചവ്യാധി നിരീക്ഷണം, മറ്റു രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പു സംവിധാനം, ദ്രുതപ്രതികരണം തുടങ്ങിയവയ്ക്കാണ് 50 കോടി ഡോളർ ഉപയോഗിക്കുന്നത്. കേരളം, ആന്ധ്രപ്രദേശ്, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, യുപി എന്നിവിടങ്ങളിലെ ചികിത്സാ സേവനം മെച്ചപ്പെടുത്തുന്നതിനാണു ബാക്കി തുക.

ആരോഗ്യമേഖലയിൽ ഇന്ത്യ മികച്ച രീതിയിൽ മുന്നേറിയെന്നു ലോകബാങ്ക് വിലയിരുത്തി. ഇന്ത്യയുടെ ആയുർദൈർഘ്യം 1990ൽ 58 ആയിരുന്നത് 69.8 ആയി. ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, എന്നിവയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണു ബാങ്കിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വായ്പ നൽകുന്നത്.

Leave a Reply