റമദാൻ നൈറ്റ്സ് റമദാൻ നൈറ്റ്സ് ഏപ്രിൽ 5മുതൽ 5മുതൽ

0

വൈശാഖ് നെടുമല

ദുബായ്: നാല്പതാമത് ‘റമദാൻ നൈറ്റ്സ്’ വാണിജ്യ, വിപണനമേള ഏപ്രിൽ 5 മുതൽ ആരംഭിക്കും. മേളയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജ എക്സ്പോ സെന്റർ അറിയിച്ചു. ഷാർജ ചേംബർ ഓഫ് കോമേഴ്സിന്റെ പിന്തുണയോടെ ഷാർജ എക്സ്പോ സെന്റർ സംഘടിപ്പിക്കുന്ന ‘റമദാൻ നൈറ്റ്സ്’ 21 വരെ നീണ്ട് നിൽക്കും.

പ്രമുഖ ബ്രാൻഡുകളുടെ പതിനായിരത്തിലധികം ഉത്പന്നങ്ങളാണ് ഈ മേളയിൽ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് 75 ശതമാനം വരെ വിലക്കിഴിവിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ഒരു അവസരമാണ് ‘റമദാൻ നൈറ്റ്സ്’ എന്ന രാത്രി മാർക്കറ്റ്.

കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന രീതിയിലാണ് പതിനേഴ് ദിവസം നീണ്ട് നിൽക്കുന്ന ഈ മേള ഒരുക്കുന്നത്. ദിനവും വൈകീട്ട് അഞ്ച് മണിമുതൽ രാത്രി ഒരുമണിവരെയാണ് ‘റമദാൻ നൈറ്റ്സ്’ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

ആകർഷകമായ വിലക്കിഴിവിനൊപ്പം, വിലപിടിച്ച സമ്മാനങ്ങൾ നേടുന്നതിനും, സാംസ്‌കാരിക, കലാ പരിപാടികൾ, വിനോദപരിപാടികൾ എന്നിവ ആസ്വദിക്കുന്നതിനും ഈ മേളയിലെത്തുന്നവർക്ക് അവസരം ലഭിക്കുന്നു. ഇതോടൊപ്പം പരമ്പരാഗത അറബ് വിഭവങ്ങളും, ആഗോളതലത്തിലുള്ള രുചി അനുഭവങ്ങളും സന്ദർശകർക്കായി ‘റമദാൻ നൈറ്റ്സ് 2023’ മേളയിൽ ഒരുക്കുന്നതാണ്.

Leave a Reply