ഓടുന്ന വാഹനങ്ങൾക്ക് തീപിടിച്ചാൽ എന്തുചെയ്യും

0

ഓടുന്ന വാഹനങ്ങൾക്ക് തീപിടിച്ചാൽ എന്തുചെയ്യും. ആലോചിച്ചുനിൽക്കാൻ സമയമില്ല. വെപ്രാളവും ഭീതിയും മനസ്സിനെ ഞെരുക്കുന്നതിനാൽ അതിനുള്ളിലെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ തീപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയേ രക്ഷയുള്ളൂ. അത്ര പെട്ടെന്ന് തീപിടിക്കുന്ന തരത്തിലല്ല വാഹനങ്ങൾ. തീപിടിത്തത്തിന് കാരണങ്ങൾ ഏറെയാണ്. ഷോര്‍ട്സര്‍ക്യൂട്ട് ആണ് വാഹന തീപിടിത്തത്തിൽ പലപ്പോഴും വില്ലനാവുക.

വ​ഴി​യി​ലെ വി​ല്ല​ന്മാ​ർ
സാ​ങ്കേ​തി​ക​ത്ത​ക​രാ​ര്‍, വ​യ​റി​ങ് ത​ക​രാ​ർ, തീ​പി​ടി​ത്ത സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ൾ, യാ​ത്ര​ക്കാ​രു​ടെ അ​ശ്ര​ദ്ധ, കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ഇ​ല്ലാ​ത്ത​ത് എ​ന്നി​വ തീ​പി​ടി​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാം. എ​യ​ര്‍ബാ​ഗു​ക​ളും തീ​പി​ടി​ത്ത കാ​ര​ണ​മാ​കാ​റു​ണ്ട്. ആ​ഘാ​ത​ത്തി​നി​ടെ എ​യ​ര്‍ബാ​ഗ് പു​റ​ത്തേ​ക്കു വ​രു​ന്ന ചെ​റു പൊ​ട്ടി​ത്തെ​റി കാ​റി​നു​ള്ളി​ല്‍ തീ​പി​ടി​ത്ത​ത്തി​ന് വ​ഴി​മ​രു​ന്നി​ട്ടേ​ക്കാം. എ​ന്‍ജി​ന്‍ ഓ​യി​ല്‍ ചോ​ര്‍ച്ച, ബാ​റ്റ​റി ക​ണ​ക്ഷ​നി​ലെ പാ​ക​പ്പി​ഴ​ക​ൾ, സ്റ്റാ​ർ​ട്ട​ർ ത​ക​രാ​റു​ക​ൾ എ​ന്നി​വ​യും തീ​പി​ടി​ത്ത കാ​ര​ണ​മാ​യേ​ക്കാം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​ന്റെ ഫ്യൂ​വ​ല്‍ ലൈ​ന്‍ ത​ക​ര്‍ന്ന് ഇ​ന്ധ​നം ചോ​രു​ന്ന​ത് തീ​പ​ട​രാ​നി​ട​യാ​ക്കും. ഫ്യൂ​വ​ല്‍ ലൈ​നി​ല്‍നി​ന്ന് ചോ​രു​ന്ന ഇ​ന്ധ​നം എ​ൻ​ജി​നി​ല്‍ ക​ട​ന്നാ​ൽ ഉ​യ​ർ​ന്ന ഊ​ഷ്മാ​വി​ൽ തീ​പി​ടി​ക്കും. ഫ്യൂ​വ​ൽ ഇ​ഞ്ച​ക്ട​ർ, ഫ്യൂ​വ​ൽ പ്രെ​ഷ​ർ റെ​ഗു​ലേ​റ്റ​ർ എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന ത​ക​രാ​റും ഇ​ന്ധ​ന ചോ​ർ​ച്ച​ക്കി​ട​യാ​ക്കാം. ബോ​ണ​റ്റ് തു​റ​ന്ന് എ​ൻ​ജി​ന്‍ ബേ ​വൃ​ത്തി​യാ​ക്കി​യ തു​ണി​യും ക്ലീ​ന​റു​ക​ളും മ​റ​ന്നു​വെ​ക്കു​ന്ന​തും തീ​പി​ടി​ത്ത​ത്തി​ലേ​ക്ക് ന​യി​ക്കും. എ​ൻ​ജി​ന്‍ ചൂ​ടാ​കു​മ്പോ​ള്‍ ഈ ​തു​ണി ക​ത്തി​യേ​ക്കാം. ഇ​ന്ധ​ന വി​ല​ക്കൂ​ടു​ത​ൽ കാ​ര​ണം സി.​എ​ൻ.​ജി എ​ൽ.​പി.​ജി കി​റ്റു​ക​ൾ ഘ​ടി​പ്പി​ക്കാ​റു​ണ്ട്. ഇ​തി​ലെ ചെ​റി​യ പി​ഴ​വു​പോ​ലും വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കും. നി​ല​വാ​രം കു​റ​ഞ്ഞ കി​റ്റും തീ​പി​ടി​ത്ത സാ​ധ്യ​ത കൂ​ട്ടും. ശ​ബ്ദ​മേ​ന്മ ല​ക്ഷ്യ​മി​ട്ട് വാ​ത​ക​ങ്ങ​ളെ സു​ഗ​മ​മാ​യി പു​റ​ന്ത​ള്ളാ​നു​ള്ള എ​ക്‌​സ്‌​ഹോ​സ്റ്റു​ക​ൾ മാ​റ്റി​വെ​ക്കു​ന്ന​തും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തുംമോ​ഡി​ഫി​ക്കേ​ഷ​ൻ വേ​ണ്ട
സ​ബ് വൂ​ഫ​റു​ക​ൾ, കാ​ർ സ്റ്റീ​രി​യോ​ക​ൾ, ഫോ​ഗ് ലാം​പു​ക​ൾ, എ​യ​ർ ഹോ​ണു​ക​ൾ തു​ട​ങ്ങി​യ അ​ധി​ക ഘ​ട​ക​ങ്ങ​ൾ കൃ​ത്യ​മാ​യ​ല്ലാ​തെ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തും അ​പ​ക​ട​ക​ര​മാ​ണ്. കാ​ര​ണം നി​ല​വി​ലെ വ​യ​റി​ങ് മു​റി​ച്ച് ക​ണ​ക്ഷ​ൻ ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ അം​ഗീ​കൃ​ത സ​ര്‍വി​സ് സെ​ന്റ​റു​ക​ളു​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ക​ണം. സെ​ൻ​സ​റു​ക​ൾ സ​ങ്കീ​ർ​ണ​മാ​യ​തി​നാ​ൽ പു​തി​യ പ​ല വാ​ഹ​ന​ങ്ങ​ളി​ലും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ വി​പ​രീ​ത ഫ​ല​ത്തി​നി​ട​യാ​ക്കും. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് വ​യ​റി​ങ്ങി​ലെ ഇ​ൻ​സു​ലേ​ഷ​നു​ക​ൾ പൊ​ളി​ഞ്ഞു​പോ​കു​ന്ന​തും പ്ര​ശ്ന​മാ​ണ്.

നി​ല​വി​ലു​ള്ള ബ​ൾ​ബി​ന് പ​ക​രം പ്ര​കാ​ശം കൂ​ടി​യ ബ​ൾ​ബു​ക​ൾ ഹെ​ഡ്‌​ലൈ​റ്റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ്ര​ശ്ന​മാ​ണ്. ക​മ്പ​നി നി​ശ്ച​യി​ച്ച വാ​ട്സി​ന് അ​നു​സ​രി​ച്ചു​ള്ള വ​യ​റി​ങ്ങാ​ണ് കാ​റു​ക​ളി​ലു​ണ്ടാ​കു​ക. വാ​ട്സ് കൂ​ടി​യ ബ​ൾ​ബ് ഇ​ട്ടാ​ൽ വൈ​ദ്യു​തി കൂ​ടു​ത​ൽ പ്ര​വ​ഹി​ച്ച് വ​യ​റു​ക​ൾ ചൂ​ടാ​യി തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

സൂ​ച​ന അ​വ​ഗ​ണി​ക്ക​രു​ത്
പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ന് മു​ന്നോ​ടി​യാ​യി ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചേ​ക്കാം. വ​യ​റോ പ്ലാ​സ്റ്റി​കോ റ​ബ​റോ ക​ത്തി​യ മ​ണം, പു​ക എ​ന്നി​വ വ​ന്നാ​ൽ അ​വ​ഗ​ണി​ക്ക​രു​ത്. സാ​ധ്യ​ത മ​ണ​ത്താ​ൽ വ​ണ്ടി നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി അം​ഗീ​കൃ​ത സ​ര്‍വി​സ് കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടാം. എ.​സി പെ​ട്ടെ​ന്ന് നി​ല​ക്കു​ക. ഒ​പ്പം ക​രി​ഞ്ഞ ഗ​ന്ധ​വും വ​ന്നാ​ൽ കാ​ർ നി​ർ‌​ത്തു​ക. കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്യു​മ്പോ​ൾ കാ​ട്ടു​ന്ന പ​രി​ചി​ത​മ​ല്ലാ​ത്ത ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്കാ​തി​രി​ക്കു​ക. വാ​ഹ​നം നി​ർ​ത്തി​ക്ക​ഴി​ഞ്ഞ് എ​ടു​ക്കു​മ്പോ​ൾ നി​ല​ത്തു​വീ​ണ ഇ​ന്ധ​ന​ത്തി​ന്റെ​യും ഓ​യി​ലി​ന്റെ​യും പാ​ടു​ക​ൾ ശ്ര​ദ്ധി​ക്കു​ക. അ​ടു​ത്തി​ടെ​യാ​യി വ​ണ്ടു​ക​ൾ ഇ​ന്ധ​ന പൈ​പ്പു​ക​ൾ തു​ര​ക്കു​ന്ന​ത് ഇ​ന്ധ​ന ചോ​ർ​ച്ച​ക്ക് ഇ​ട​യാ​ക്കാ​റു​ണ്ട്. ബോ​ണ​റ്റി​നു​ള്ളി​ൽ​നി​ന്നു പു​ക വ​ന്നാ​ൽ പു​റ​ത്തി​റ​ങ്ങു​ക. തീ​പി​ടി​ച്ച് കാ​ർ ഉ​രു​ണ്ടു​പോ​കാ​തി​രി​ക്കാ​ൻ ഹാ​ൻ​ഡ് ബ്രേ​ക്ക് ഇ​ടാ​ൻ മ​റ​ക്ക​രു​ത്.

ര​ക്ഷ​ക്ക് വ​ഴി​ക​ൾ
തീ​പി​ടി​ച്ചാ​ൽ ആ​ദ്യം വ​ണ്ടി ഓ​ഫ് ചെ​യ്ത് കാ​റി​ൽ​നി​ന്ന് വേ​ഗ​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ക. ഒ​പ്പ​മു​ള്ള യാ​ത്ര​ക്കാ​രെ​യും പു​റ​ത്തി​റ​ങ്ങാ​ൻ സ​ഹാ​യി​ക്കാം. ബോ​ണ​റ്റി​ന​ക​ത്താ​ണ് തീ ​കാ​ണു​ന്ന​തെ​ങ്കി​ൽ ബോ​ണ​റ്റ് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്ക​രു​ത്. ഓ​ക്‌​സി​ജ​നു​മാ​യി കൂ​ടു​ത​ൽ സ​മ്പ​ർ​ക്ക​ത്തി​ലാ​യി തീ​പ​ട​രാ​ൻ കാ​ര​ണ​മാ​കും. അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​ണ് ന​ല്ല​ത്. സ്വ​യം തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചാ​ല്‍ വ​ൻ ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യേ​ക്കാം. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും വാ​തി​ലു​ക​ൾ മാ​ന്വ​ലാ​യി തു​റ​ക്കു​ന്ന​ത് പ​ഠി​പ്പി​ച്ചു​കൊ​ടു​ക്കു​ക. അ​പ​ക​ട​മു​ണ്ടാ​യാ​ൽ ചി​ല്ല് ത​ക​ർ​ക്കാ​ൻ കാ​റി​നു​ള്ളി​ൽ ചെ​റി​യ ചു​റ്റി​ക സൂ​ക്ഷി​ക്കാം. തീ​യ​ണ​ക്കാ​നു​ള്ള ഗ്യാ​സ് ബേ​സ്ഡ് ഫ​യ​ർ എ​ക്സ്റ്റ്വിം​ഗി​ഷ​റു​ക​ൾ കാ​റി​ൽ ക​രു​തു​ക.

Leave a Reply