ആളിക്കത്തുന്ന തീയണക്കാൻ കണ്ടുനിന്നവർ പരക്കംപായുന്നതിനിടെ കാറിനുള്ളിൽനിന്നുള്ള ആ നിലവിളികൾ മെല്ലെയമർന്നു

0

കത്തിയമരുന്ന കാറിനുള്ളിൽനിന്നു കൂട്ടക്കരച്ചിലായിരുന്നു. രക്ഷിക്കണേ എന്ന വിലാപവും. അന്തരീക്ഷത്തിലുയർന്ന കൂട്ടനിലവിളികൾക്കിടെ എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം തലയിൽ കൈവെച്ച് നിന്നുപോയി ചുറ്റും കൂടിനിന്നവർ. ആളിക്കത്തുന്ന തീയണക്കാൻ കണ്ടുനിന്നവർ പരക്കംപായുന്നതിനിടെ കാറിനുള്ളിൽനിന്നുള്ള ആ നിലവിളികൾ മെല്ലെയമർന്നു.

സ്വ​ന്തം മ​ക്ക​ൾ ക​ൺ​മു​ന്നി​ൽ വെ​ന്തു​മ​രി​ക്കു​ന്ന കാ​ഴ്ച​ക​ൾ​ക്ക് ന​ടു​വി​ൽ വി​ശ്വ​നാ​ഥ​ന്റെ​യും ശോ​ഭ​ന​യു​ടെ​യും നെ​ഞ്ചു​കീ​റി​യ നി​ല​വി​ളി​യും അ​ച്ഛ​നെ​യും അ​മ്മ​യേ​യും തീ ​നാ​ള​ങ്ങ​ൾ വി​ഴു​ങ്ങു​ന്ന​തി​നി​ടെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന​റി​യാ​തെ ശ്രീ ​പാ​ർ​വ​തി​യും -അ​ത്ര​മേ​ൽ ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച രാ​വി​ലെ ജി​ല്ല ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ കാ​ഴ്ച.പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ റീ​ഷ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​റി​ൽ തീ ​പ​ട​ർ​ന്ന​ത്. ആ​ശു​പ​ത്രി​ക്ക് നൂ​റു​മീ​റ്റ​ർ അ​ക​ലെ​യെ​ത്തി​യ കാ​ർ അ​രി​കു​ചേ​ർ​ത്ത് നി​ർ​ത്താ​നു​ള്ള സാ​വ​കാ​ശം പോ​ലു​മു​ണ്ടാ​യി​ല്ല. തീ ​ആ​ളാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​ജി​ത്ത് പി​റ​കി​ലു​ള്ള​വ​രെ പു​റ​ത്തി​റ​ക്കി. ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വാ​തി​ൽ തു​റ​ക്കാ​നാ​​കാ​തെ ഇ​രു​വ​രും കാ​റി​ൽ കു​ടു​ങ്ങി. ഞൊ​ടി​യി​ട​യി​ൽ കാ​റി​നു​ള്ളി​ൽ തീ ​പ​ട​ർ​ന്നു. പു​റ​ത്തി​റ​ങ്ങി​യ വി​ശ്വ​നാ​ഥ​ൻ ക​ണ്ട​ത് അ​ഗ്നി​നാ​ളം മ​ക​ളെ​യും മ​ക​നേ​യും വി​ഴു​ങ്ങു​ന്ന​താ​ണ്. ത​ല​യി​ൽ കൈ​വെ​ച്ച് കൂ​ട്ട നി​ല​വി​ളി​യോ​ടെ ഇ​വ​രെ ര​ക്ഷി​ക്കാ​നാ​യി നീ​ങ്ങി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും എ​ല്ലാം ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. തീ​നാ​ള​ങ്ങ​ൾ​ക്കു മു​ന്നി​ലേ​ക്ക​ടു​ക്കാ​നാ​വാ​തെ കൂ​ടി നി​ന്ന​വ​രും പ​ക​ച്ചു. ഒ​രു ബ​ക്ക​റ്റ് വെ​ള്ളം പോ​ലും കി​ട്ടാ​തെ ക​ണ്ടു​നി​ന്ന​വ​ർ ക​ര​ഞ്ഞു​പോ​യ നി​മി​ഷ​ങ്ങ​ൾ. കൂ​​ടി നി​ന്ന​വ​രി​ൽ ഒ​രാ​ൾ ഓ​ടി​ച്ചെ​ന്ന് നൂ​റു മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫി​സി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ ​അ​ണ​ക്കു​മ്പോ​ഴേ​ക്കും എ​ല്ലാം അ​വ​സാ​നി​ച്ചു.

കാ​റി​ന്റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​ആ​ളി​പ്പ​ട​ർ​ന്ന​തി​നാ​ൽ സാ​ധി​ച്ചി​ല്ലെ​ന്നും മ​ര​ണ​വെ​പ്രാ​ള​ത്തി​നി​ട​യി​ലെ അ​വ​രു​ടെ നി​ല​വി​ളി നി​സ്സ​ഹാ​യ​രാ​യി നോ​ക്കി​നി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ​വെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. കാ​റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട നാ​ലു​പേ​രെ​യും പൊ​ലീ​സെ​ത്തി​യാ​ണ് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഓ​ടു​ന്ന കാ​റി​ന്റെ സ്റ്റി​യ​റി​ങ് ഭാ​ഗ​ത്തു​നി​ന്ന് പു​ക​യു​യ​ർ​ന്ന് പെ​ട്ടെ​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം പ്ര​ജി​ത്തും ഭാ​ര്യ​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

വി​ദ​ഗ്ധ അ​ന്വേ​ഷ​ണം -ക​മീ​ഷ​ണ​ർ
ക​ണ്ണൂ​ർ: കാ​റി​ന് തീ ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ​വി​ദ​ഗ്ധ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത്ത് കു​മാ​ർ പ​റ​ഞ്ഞു.

ക​ത്തി​യ കാ​റി​ൽ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധർ പ​രി​ശോ​ധ​ന ന​ട​ത്തി. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ മാ​ത്ര​മേ അ​പ​ക​ട കാ​ര​ണ​ത്തെ​പ്പ​റ്റി സൂ​ച​ന ല​ഭി​ക്കൂ.

വാ​ഹ​ന വി​ദ​ഗ്ധ​രി​ല്‍നി​ന്നും അ​ഭി​പ്രാ​യം ആ​രാ​യും. സ്റ്റി​യ​റി​ങ് ബോ​ക്സി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നും ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം അ​ഗ്നി​ബാ​ധ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ർ അ​റി​യി​ച്ചു.

മൂന്നാഴ്ചക്കകം വിശദീകരണം നൽകണം
ക​ണ്ണൂ​ർ: കാ​റു​ക​ൾ ക​ത്തി അ​പ​ക​ട​മു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് പ​രി​ശോ​ധി​ച്ച് മൂ​ന്നാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശം. സം​സ്ഥാ​ന ഗ​താ​ഗ​ത ക​മീ​ഷ​ണ​റും പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധി​ക്കു​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ പു​ണെ​യി​ലെ ഓ​ട്ടോ​മോ​ട്ടീ​വ് റി​സ​ർ​ച് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​റു​മാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട​തെ​ന്ന് ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply