രാജസ്ഥാനിൽ അക്രമാസക്തമായ ഒട്ടകം തല കടിച്ചെടുത്ത് ഉടമയെ കൊലപ്പെടുത്തി

0

രാജസ്ഥാനിൽ അക്രമാസക്തമായ ഒട്ടകം തല കടിച്ചെടുത്ത് ഉടമയെ കൊലപ്പെടുത്തി. മരത്തിൽ കെട്ടിയിട്ട ഒട്ടകത്തെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ഗ്രാമത്തിലെ കുടിലിന് സമീപമാണ് ഒട്ടകത്തെ കെട്ടിയിരുന്നത്. ഈസമയത്ത് മറ്റൊരു ഒട്ടകം ആ വഴി കടന്നുപോയി. അതിന്റെ അരികിലേക്ക് പോകാൻ കയർ പൊട്ടിച്ച് ഒട്ടകം ഓടാൻ തുടങ്ങി. ഒട്ടകത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉടമയെ കൊന്നതെന്ന് പൊലീസ് പറയുന്നു.

അക്രമാസക്തമായ ഒട്ടകത്തെ നിയന്ത്രിക്കാൻ കടിഞ്ഞാൺ പിടിച്ചുവലിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമ സോഹൻ റാം നായിക്കിനെ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞു. തുടർന്ന് കഴുത്തിൽ കടിച്ചുപിടിച്ച് മുകളിലേക്ക് ഉയർത്തിയ ശേഷം വീണ്ടും നിലത്തേയ്ക്ക് എറിഞ്ഞു. തുടർന്ന് വേർപെട്ട് വന്ന
ഉടമയുടെ കഴുത്ത് ഒട്ടകം ചവച്ചരച്ചതായി പൊലീസ് പറയുന്നു.

ഒട്ടകത്തെ ഉടനെ തന്നെ ഉടമയുടെ ബന്ധുക്കൾ നിയന്ത്രിച്ച് മരത്തിൽ കെട്ടി. അക്രമാസക്തമായ ഒട്ടകത്തെ നിയന്ത്രണത്തിലാക്കാൻ വടി ഉപയോഗിച്ച് ബന്ധുക്കൾ അടിക്കാൻ തുടങ്ങി. അടിയുടെ ആഘാതത്തിൽ ഒട്ടകം ചത്തുപോയതായും പൊലീസ് പറയുന്നു

Leave a Reply