സ്വന്തം പേരിൽനിന്ന് ‘മേനോൻ’ എന്ന ജാതിപ്പേർ ഒഴിവാക്കുന്നുവെന്ന് നടി സംയുക്ത

0

തിരുവനന്തപുര: സ്വന്തം പേരിൽനിന്ന് ‘മേനോൻ’ എന്ന ജാതിപ്പേർ ഒഴിവാക്കുന്നുവെന്ന് നടി സംയുക്ത. ധനുഷ് നായകനായ ‘വാത്തി’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ ഇനി ‘മേനോൻ’ ചേർത്തു വിളിക്കരുതെന്ന് സംയുക്ത പറഞ്ഞത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നു ‘മേനോൻ’ എന്ന ജാതി വാൽ ഒഴിവാക്കിയിരുന്നുവെന്നും താരം പറയുന്നു.

‘എന്നെ സംയുക്ത എന്നു വിളിച്ചാൽ മതി. മേനോൻ എന്ന ജാതി വാൽ മുൻപ് ഉണ്ടായിരുന്നു. പക്ഷേ, ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചുനാൾ മുൻപ് തന്നെ ഞാൻ ജാതി വാൽ ഒഴിവാക്കിയിരുന്നു.” സംയുക്ത പറഞ്ഞു.

സംയുക്തയുടെ തീരുമാനത്തിന് ധാരാളം പേർ അഭിനന്ദനങ്ങളുമായി എത്തി. ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തുന്ന’വാത്തി’യിൽ സ്‌കൂൾ ടീച്ചറുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്.സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് സിനിമയാണ് താരത്തിന്റെ പുതിയ പ്രോജക്ട്.

LEAVE A REPLY

Please enter your comment!
Please enter your name here