യുഎഇയിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണം സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി

0

ദുബായ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ അമ്പതോ, അതിൽ അധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് യു എഇ ക്യാബിനറ്റ് പ്രഖ്യാപിച്ച ഭേദഗതിയുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിപ്പ് പുറത്തിറക്കി. ഫെബ്രുവരി 7നാണ് മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കിയത്.

സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണം സംബന്ധിച്ച നടപടികളിൽ ഭേദഗതി വരുത്തിക്കൊണ്ട് ‘5/19 – 2022’ എന്ന ഒരു ഉത്തരവ് യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ചുരുങ്ങിയത് അമ്പത് ജീവനക്കാരെങ്കിലുമുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, 2023 ജനുവരി 1-ന് മുൻപായി, തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ എണ്ണത്തിൽ 2 ശതമാനം വർദ്ധനവ് നടപ്പിലാക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യുഎഇ ക്യാബിനറ്റ് പുതിയ ഏതാനം തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here