സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു

0

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ഇനിമുതൽ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണം.

നേരത്തെ ഈ നിയന്ത്രണത്തിന്റെ പരിധി 25 ലക്ഷമായിരുന്നു. നിയന്ത്രണം നടപ്പിലാക്കുന്നതിനായി സോഫ്റ്റ് വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകി.

ചെക്കുകൾ മാറുന്നതിനുൾപ്പെടെ നിയന്ത്രണം ബാധകമാണ്. .ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് പ്രതിസന്ധി കടുത്തപ്പോൾ അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി നിർബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ട ശേഷമാണ് പരിധി ഉയർത്തിയത്.

Leave a Reply