15വയസ്സുകാരിയെ മുന്നുവര്‍ഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്‌ഛന്‌ 64 വര്‍ഷം തടവും 1,70,000 രൂപ പിഴയും

0

മലപ്പുറം: 15വയസ്സുകാരിയെ മുന്നുവര്‍ഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്‌ഛന്‌ 64 വര്‍ഷം തടവും 1,70,000 രൂപ പിഴയും. പെരിന്തല്‍മണ്ണ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പെരിന്തല്‍മണ്ണ ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷ്യല്‍ കോടതി ജഡ്‌ജ് അനില്‍കുമാറാണ്‌ പ്രതിയെ ശിക്ഷിച്ചത്‌.
2019 മുതല്‍ 2021 നവംബര്‍ മാസം വരെയുള്ളകാലയളവില്‍ ഏഴാം ക്ലാസു മുതല്‍ ഒമ്പതാംക്ലാസുവരെ പഠിക്കുന്ന സമയത്താണ്‌ പരാതിക്കാരിയെ സംരക്ഷിക്കുകയും സുരക്ഷിതത്വം കൊടുക്കുകയും ചെയേ്േണ്ട രണ്ടാനച്‌ഛനായ 45കാരന്‍ നിരന്തരം ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയതെന്നായിരുന്നു കേസ്‌. കുട്ടിയുടെ മാതാവിനും ഇയാളെ ഭയമാണ്‌.
സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന്‌ ഭീഷണി പ്പെടുത്തുകയും ചെയ്‌തതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയിരുന്നു.
2022 ഓഗസ്‌റ്റില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ വെറും ആറു മാസം കൊണ്ടു അനേ്വഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്‌. ഈ കാലയളവില്‍ പ്രതിക്കു ജാമ്യപോലും ലഭിച്ചതുമില്ല. പെരിന്തല്‍മണ്ണ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന സി.കെ. നൗഷാദ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ അനേ്വഷണം നടത്തി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌ പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്‌ടര്‍ സി അലവിയാണ്‌. പ്രോസിക്യൂഷന്‌ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസീക്യൂട്ടര്‍ സപ്‌ന പി പരമേശ്വരത്‌ ഹാജരായി പെരിന്തല്‍മണ്ണ പോലീസ്‌ സേ്‌റ്റഷനിനിലെ എസ്‌.സി.പി.ഒ സൗജത്‌ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതി പെണ്‍കുട്ടിയോട്‌ ക്രൂരമായാണ്‌ പെരുമാറിയിരുന്നത്‌. സംഭവത്തെ തുടര്‍ന്നു പഠനത്തില്‍ പിന്നാക്കം പോയി പെണ്‍കുട്ടിയോട്‌ ക്ലാസ്‌ ടീച്ചര്‍ സംസാരിച്ചപ്പോഴാണ്‌ കുട്ടി ആദ്യമായ ക്രൂരകൃത്യങ്ങള്‍ തുറന്നു പറഞ്ഞത്‌. തുടര്‍ന്നു ടീച്ചര്‍ സ്‌കൂള്‍ അധികൃതരേയും തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈനിനേയും വിവരം അറിയിക്കുകയായിരുന്നു

Leave a Reply