കെട്ടിടം സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടി താൽക്കാലികമായി അന്നമനടയിലേക്കു പ്രവർത്തനം മാറ്റിയ അന്നമനട സബ് ട്രഷറി മാളയിൽ തുടരണമെന്ന് ഹൈക്കോടതി ഉത്തരവ്

0

കെട്ടിടം സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടി താൽക്കാലികമായി അന്നമനടയിലേക്കു പ്രവർത്തനം മാറ്റിയ അന്നമനട സബ് ട്രഷറി മാളയിൽ തുടരണമെന്ന് ഹൈക്കോടതി ഉത്തരവ്. പെൻഷനേഴ്സ് ഭാരവാഹികളും ട്രഷറി മാളയിൽ കൊണ്ടുവരാൻ ഒട്ടേറെ വർഷം നിയമ പോരാട്ടം നടത്തി വിജയിച്ച ജോസഫ് തട്ടകത്തിന്റെ കുടുംബവും നൽകിയ രണ്ട് പരാതികളിലാണു വിധി. വർഷങ്ങൾക്ക് മുൻപ് ഹൈക്കോടതി വിധിയെ തുടർന്നാണ് അന്നമനടയിൽ പ്രവർത്തിച്ചിരുന്ന ട്രഷറി മാളയിലേക്കു മാറ്റിയത്.

2018 ൽ പ്രളയം വന്നു കെട്ടിടം ഇരിക്കുന്ന സ്ഥലമടക്കം വെള്ളം കയറിയിരുന്നു. ഇതേ തുടർന്ന് കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതായി ആരോപണങ്ങൾ ഉയർന്നു. തുടർന്ന് സർക്കാർ ഏജൻസികളും പരിശോധന നടത്തി ബലക്ഷയം കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. പിന്നീടുണ്ടായ രാഷ്ട്രീയ കളികളിലും ട്രഷറിയുടെ പ്രവർത്തനം താൽക്കാലികമായി അന്നമനടയിലേക്ക് മാറ്റുകയുമായിരുന്നു.

ട്രഷറി മാളയിലേക്കു തിരിച്ചുവരില്ലെന്ന ചർച്ച കൊണ്ടു പിടിച്ചതോടെയാണ് പരാതിയുമായി പെൻഷനേഴ്സും ജോസഫിന്റെ കുടുംബവും കോടതിയെ സമീപിച്ചത്. പ്രളയം ബാധിച്ച് ബലക്ഷയം ഉണ്ടെന്നു പറയുന്ന മാളയിലെ സബ് ട്രഷറി കെട്ടിടം വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ പരിശോധിക്കണമെന്നു കോടതി നിർദേശിച്ചു.

നവീകരണമോ അറ്റകുറ്റപ്പണിയോ പുനർ നിർമാണമോ എന്താണ് വേണ്ടതെന്നു 6 മാസത്തിനകം പരിശോധന പൂർത്തീകരിക്കണം. അല്ലാത്തപക്ഷം മാള ഗ്രാമ പഞ്ചായത്ത് ചൂണ്ടിക്കാണിച്ച മിനി സിവിൽ സ്റ്റേഷനിലോ മാള പഞ്ചായത്തിൽ ഉൾപ്പെടുന്ന സൗകര്യമുള്ള മറ്റ് സ്ഥലത്തേക്കോ പ്രവർത്തനം മാറ്റണമെന്നും കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here