ആ കുഞ്ഞിന്റെ പുഞ്ചിരി മാഞ്ഞില്ല; രക്ഷപ്പെടുത്തിയത് 128 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

0

ഇസ്തംബൂൾ: 128 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുർക്കിയിലെ അന്റാക്യയിൽ നിന്ന് ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ, കടുത്ത പൊടിപടലങ്ങളേറ്റ് കിടക്കുമ്പോഴും പ്രത്യാശയോടെ പുഞ്ചിരിക്കുന്ന കുഞ്ഞിന്റെ മുഖം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
”അവനാണ് ഇന്നത്തെ ഹീറോ…”-എന്നാണ് രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ പങ്കുവെച്ച് ഒരാൾ കുറിച്ചത്. ട്വിറ്ററിൽ ഈ ഹ്രസ്വ വിഡിയോ 20 ലക്ഷം ആളുകളാണ് കണ്ടത്.

അദ്ഭുത രക്ഷാപ്രവർത്തനങ്ങൾക്കാണ് സിറിയയും തുർക്കിയും സാക്ഷ്യം വഹിക്കുന്നത്. സാധാരണഗതിയിൽ ഭൂകമ്പം നടന്ന് 72 മണിക്കൂറിനുശേഷം ജീവനോടെ ആളുകളെ കണ്ടെത്തൽ അത്ഭുതകരമാണ്. എന്നാൽ, തുർക്കിയയിലും സിറിയയിലുമായി 150ഓളം പേരെയാണ് മൂന്നു ദിവസത്തിനുശേഷവും കണ്ടെത്തിയത്. തെക്കൻ തുർക്കിയയിലെ ആദിയാമനിൽ 152 മണിക്കൂറിനുശേഷമാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഏഴു വയസ്സുകാരനെ രക്ഷപ്പെടുത്തിയത്.

Leave a Reply