തേൻപെട്ടി തകർത്ത് തേൻ കുടിച്ച് കരടി; ആര്യങ്കാവിൽ കർഷകന് വൻ നഷ്ടം

0
കരടിയുടെ ആക്രമണത്തിൽ തേൻ കൃഷി നശിച്ച കർഷകൻ തോമസ്.

ആര്യങ്കാവ്∙ വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കന്നത് കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ പതിവാണ്, എന്നാല്‍ കരടി ഇറങ്ങി തേന്‍പെട്ടിയില്‍ നിന്നും തേന്‍കുടിച്ച് നാശം വരുത്തത് ആദ്യത്തെ സംഭവമായി. ആര്യങ്കാവ് പഞ്ചായത്തിലെ 47ല്‍ ആണ് കരടി തേന്‍കുടി കര്‍ഷകന് ദുരിതമായത്. എന്‍.ടി.തോമസ് വസ്തുവിന് ചുറ്റും ഇരുമ്പു വേലി കെട്ടി തേന്‍കൂട് സ്ഥാപിച്ചെങ്കിലും വിളവെടുത്തത് കരടിയാണ്.വന്യമൃഗശല്യത്താല്‍ പൊറുതി മുട്ടിയ തോമസ് കാര്‍ഷിക വിളകള്‍ ഒഴിവാക്കിയാണ് തേന്‍കൃഷിയിലേക്ക് തിരിഞ്ഞത്. ഇതിനായി പുരയിടത്തിന് ചുറ്റും ഇരുമ്പ് വേലിയും സ്ഥാപിച്ചു. 12 പെട്ടികളിലായി തേന്‍ ശേഖരണവും ആരംഭിച്ചു. എല്ലാ ദിവസവും തേന്‍പെട്ടി പരിപാലിക്കാനായി തോമസ് പറമ്പില്‍ എത്തുമായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞദിവസം തോമസ് പറമ്പില്‍ എത്തിയപ്പോള്‍ കരടി എത്തി എല്ലാ പെട്ടികളും തകര്‍ത്തിട്ടിരിക്കുന്നതാണ് കണ്ടത്. പെട്ടിയിലെ തേനും പൂര്‍ണ്ണമായും കരടി അകത്താക്കിയ ശേഷമാണ് വനത്തിലേക്കു പോയത്. ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

ആനയും കാട്ടുപോത്തും മ്ലാവും പന്നിയും പുലിയുമെല്ലാം കാര്‍ഷിക മേഖലയില്‍ ഇറങ്ങി നാശം വരുത്തുമെങ്കിലും കരടിയുടെ ആക്രമണം കിഴക്കന്‍മേഖലയില്‍ കേട്ടുകേൾവിപോലും ഇല്ല. ഈ നില തുടര്‍ന്നാല്‍ പറമ്പ് തരിശിടാനാണ് കര്‍ഷകരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here