പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി തൂങ്ങിമരിച്ച നിലയിൽ

0

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി തൂങ്ങിമരിച്ച നിലയിൽ. പോത്തൻകോട് സ്വദേശി ബിജു (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 5.45ന് വാർഡൻ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് സെല്ലിലെ ഗ്രിൽ വാതിലിനു മുകളിൽ കഴുത്തിൽ കുരുക്കിട്ട നിലയിൽ ബിജുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മോഷണക്കേസിൽ ആറ്റിങ്ങൽ പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലായിരിക്കേ പകർച്ചവ്യാധി സ്ഥിരീകരിച്ചതിനെ തുടർന്ന് ബിജുവിനെ കഴിഞ്ഞ നവംബർ 24നാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Leave a Reply