നാഗർഹോള ദേശീയ കടുവസങ്കേതത്തിന്‍റെ പരിധിയിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാന വാഹനങ്ങൾക്ക് കർണാടക പ്രവേശന ഫീസ് ഈടാക്കിത്തുടങ്ങി

0

നാഗർഹോള ദേശീയ കടുവസങ്കേതത്തിന്‍റെ പരിധിയിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാന വാഹനങ്ങൾക്ക് കർണാടക പ്രവേശന ഫീസ് ഈടാക്കിത്തുടങ്ങി. കർണാടക വനംവന്യജീവി വകുപ്പിന്‍റേതാണ് പുതിയ തീരുമാനം.
ഇതുപ്രകാരം കുടക് -മൈസൂർ അതിർത്തിയായ ആനചൗക്കൂർ ചെക്ക്പോസ്റ്റിലും വയനാട്-മൈസൂർ അതിർത്തിയായ ബാവലി ചെക്ക്പോസ്റ്റിലും ഫെബ്രുവരി ഒന്നുമുതൽ പ്രവേശനഫീസ് ഈടാക്കിത്തുടങ്ങി. ചെറുവാഹനങ്ങൾക്ക് 20 രൂപയും ലോറി, ബസ് എന്നിവക്ക് 50 രൂപയുമാണ് ഫീസ് ഈടാക്കുന്നത്. പാർക്കിങിന് ചെറിയ വാഹനങ്ങൾക്ക് 50 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയും ഈടാക്കും.

റോഡുമായി ബന്ധ​പ്പെട്ട വികസനത്തിനും പ്രദേശത്തെ ശുചിത്വം നിലനിർത്തുന്നതിനുമായാണ് പുതുതായി​ പ്രവേശന ഫീസ്​ ഈടാക്കുന്നതെന്ന്​ അധികൃതർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here